---
title: "കെ.എം. മാണി മെമ്മോറിയല്‍ കാരുണ്യഭവന്റെ പണിപൂര്‍ത്തിയായി "
english_title: "K.M. Mani Memorial Karunya Bhavan has been completed at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/204358/km-mani-memorial-karunya-bhavan-has-been-completed-at-perambra"
published_at: "2024-05-10T11:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663db819da8c0_1_bhavan.JPG"
keywords: []
---

# കെ.എം. മാണി മെമ്മോറിയല്‍ കാരുണ്യഭവന്റെ പണിപൂര്‍ത്തിയായി 

> **Lead Summary:** ** പേരാമ്പ്ര :** കെ.എം. മാണി മെമ്മോറിയല്‍ കാരുണ്യഭവന്റെ പണിപൂര്‍ത്തിയായതായി ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.

## Article Content

** പേരാമ്പ്ര :** കെ.എം. മാണി മെമ്മോറിയല്‍ കാരുണ്യഭവന്റെ പണിപൂര്‍ത്തിയായതായി ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.

കേരളാ കോണ്‍ഗ്രസ് (എം) സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരം സംസ്ഥാന തലത്തില്‍ എല്ലാ നിയോജക മണ്ഡലങ്ങളിലും വീടില്ലാതെ കഷ്ടപ്പെടുന്ന ഒരു കുടുംബത്തിന് കെ.എം മാണി കാരുണ്യഭവന്‍ നിര്‍മ്മിച്ച് നല്‍കുന്നതിന്റെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി നിര്‍മ്മിച്ച് നല്‍കുന്ന വീടിന്റെ താക്കോല്‍ ദാനം നാളെ വൈകുന്നേരം 3 മണിക്ക് നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

ചക്കിട്ടപാറയില്‍ നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ ദാനം കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ശജോസ് കെ. മാണി എംപി നിര്‍വ്വഹിക്കും.

സംസ്ഥാന ജനറല്‍ സെക്രട്ടറിയും സില്‍ക്ക് ചെയര്‍മാനുമായ അഡ്വ. എം. മുഹമ്മദ് ഇക്ബാല്‍, പാര്‍ട്ടി ജില്ലാ പ്രസിഡന്റ്  ടി.എം. ജോസഫ് തുടങ്ങിയ നേതാക്കള്‍ ചടങ്ങില്‍ സംബന്ധിക്കും.

വാര്‍ത്ത സമ്മേളനത്തില്‍ കേരളാ കോണ്‍ഗ്രസ് (എം) ജനറല്‍ സെക്രട്ടറിമാരായ ബോബി ഓസ്റ്റിന്‍, സുരേന്ദ്രന്‍ പാലേരി, നിയോജക മണ്ഡലം പ്രസിഡന്റ് ശ്രീധരന്‍ മുതുവണ്ണാച്ച, സജീഷ് കോശി എന്നിവര്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/204358/km-mani-memorial-karunya-bhavan-has-been-completed-at-perambra)