---
title: "ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌ക്കരണത്തില്‍ പ്രതിഷേധച്ച് ആര്‍ടിഒ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി "
english_title: "Marched to RTO office to protest against driving test reform"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/204417/marched-to-rto-office-to-protest-against-driving-test-reform"
published_at: "2024-05-10T15:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663e01b6efb6d_1_march.JPG"
keywords: []
---

# ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌ക്കരണത്തില്‍ പ്രതിഷേധച്ച് ആര്‍ടിഒ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി 

> **Lead Summary:** **പേരാമ്പ്ര **: ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌ക്കരണത്തിനായി സര്‍ക്കാര്‍ പുറത്തിറക്കിയ സര്‍ക്കുലര്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഓള്‍ കേരള മോട്ടോര്‍ ഡ്രൈവിംഗ് സ്‌ക്കൂള്‍ ഇന്‍സ്ട്രക്ടേഴ്സ് ആന്റ് വര്‍ക്കേഴ്സ് അസോസിയേഷനും സംയുക്ത സമര സമിതിയും പേരാമ്പ്ര ആര്‍ടിഒ ഓഫീസ് മാര്‍ച്ച് സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര **: ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌ക്കരണത്തിനായി സര്‍ക്കാര്‍ പുറത്തിറക്കിയ സര്‍ക്കുലര്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഓള്‍ കേരള മോട്ടോര്‍ ഡ്രൈവിംഗ് സ്‌ക്കൂള്‍ ഇന്‍സ്ട്രക്ടേഴ്സ് ആന്റ് വര്‍ക്കേഴ്സ് അസോസിയേഷനും സംയുക്ത സമര സമിതിയും പേരാമ്പ്ര ആര്‍ടിഒ ഓഫീസ് മാര്‍ച്ച് സംഘടിപ്പിച്ചു.

പുതിയ സര്‍ക്കുലര്‍ പ്രകാരം ഡ്രൈവിംഗ് ടെസ്റ്റ് നടത്താനുള്ള അധികൃതരുടെ നീക്കത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ ഡ്രൈവിംഗ് സ്‌ക്കൂളുകള്‍ മെയ് 2 മുതല്‍ സമരത്തിലാണ്.

4/2024 സര്‍ക്കുലര്‍ പിന്‍വലിക്കാനാവശ്യമായ നടപടികള്‍ അധികൃതര്‍ സ്വീകരിക്കണമെന്ന് സമരക്കാര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

പേരാമ്പ്ര ഡിഗ്‌നിറ്റി കോളെജ് പരിസരത്ത് നിന്നാരംഭിച്ച മാര്‍ച്ച് സിവില്‍ സ്റ്റേഷന് മുന്നില്‍ പേരാമ്പ്ര പൊലീസ് സബ്ബ് ഇന്‍സ്പക്ടര്‍ വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ പൊലീസ് തടഞ്ഞു.

കെഎസ് യു ജില്ലാ പ്രസിഡന്റ്  വി.ടി സൂരജ് ഉദ്ഘാടനം ചെയ്തു. എകെഎംഡിഎസ്ഐ പേരാമ്പ്ര യൂണിറ്റ് പ്രസിഡന്റ്  അനില്‍ കുമാര്‍ സ്വാമി അധ്യക്ഷത വഹിച്ചു.

ജില്ലാ പ്രസിഡന്റ്  പ്രകാശന്‍ അല്‍റിയ മുഖ്യപ്രഭാഷണം നടത്തി. രാധാകൃഷ്ണന്‍ കുറ്റ്യാടി, ചന്ദ്രന്‍ മലബാര്‍, നൗഷാദ് വേളം, ലിഷ ഈനാട്, ആദില്‍ ആസാദ് തുടങ്ങിയവര്‍ സംസാരിച്ചു.

സെക്രട്ടറി മുഹമ്മദ് അസ്ലം സ്വാഗതം പറഞ്ഞ ചടങ്ങിന് സുജിത്ത് ആഗ്നേയ നന്ദിയും പറഞ്ഞു.

മാര്‍ച്ചിന് അരുണ്‍കുമാര്‍ ലേണേഴ്സ്, അന്‍വര്‍ വില്ല്യാപ്പള്ളി, നിയാസ് ഫെയ്മസ്, ഉമൈറ താജ്, ബാബു റൈറ്റ്വേ, അന്‍സാര്‍ സ്മാര്‍ട്ട, ബിനീഷ് നടുവണ്ണൂര്‍, ഷാഹിന ഓസ്‌ക്കാര്‍, മുരളി കേദാരം, രജനി ട്രൂവേ തുടങ്ങിയവര്‍ നേതൃത്വം ന്‍ല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/204417/marched-to-rto-office-to-protest-against-driving-test-reform)