---
title: "വിജയാഘോഷ റാലി നടത്തി മേപ്പയ്യൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ "
english_title: "A victory rally was held by Mepayiyur Govt. Vocational Higher Secondary School"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/204445/a-victory-rally-was-held-by-mepayiyur-govt-vocational-higher-secondary-school"
published_at: "2024-05-10T17:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663efda15d5d4_1_rali4.jpg"
keywords: []
---

# വിജയാഘോഷ റാലി നടത്തി മേപ്പയ്യൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ 

> **Lead Summary:** **മേപ്പയ്യൂര്‍: **ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ മേപ്പയ്യൂര്‍ എസ്എസ്എല്‍സി വിജയാഘോഷ റാലി നടത്തി.

## Article Content

**മേപ്പയ്യൂര്‍: **ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ മേപ്പയ്യൂര്‍ എസ്എസ്എല്‍സി വിജയാഘോഷ റാലി നടത്തി.

സംസ്ഥാനത്തെ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ എ പ്ലസുകളുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനം സ്‌കൂളിനാണ്. ആകെ പരീക്ഷ എഴുതിയ 819 വിദ്യാര്‍ഥികളില്‍ 818 പേര്‍ ഉപരിപഠനത്തിന് അര്‍ഹത നേടി.188 വിദ്യാര്‍ത്ഥികള്‍ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചു.

വിദ്യാര്‍ത്ഥികളും, അധ്യാപകരും, രക്ഷിതാക്കളും പങ്കു ചേര്‍ന്ന ഘോഷയാത്ര വിദ്യാലയമികവിന് മാറ്റ് കൂട്ടി. പിടിഎ പ്രസിഡന്റ്  വി.പി. ബിജു, എസ്എംസി ചെയര്‍മാന്‍ പുതുക്കുളങ്ങര സുധാകരന്‍, പ്രധാനധ്യാപകന്‍മാരായ കെ. നിഷിദ്, സന്തോഷ് സാദരം എന്നിവര്‍ നേതൃത്വം നല്‍കി.

എസ്ആര്‍ജി കണ്‍വീനര്‍ കെ.ഒ. ഷൈജ, വിജയോല്‍സവം കണ്‍വീനര്‍ കെ.ടി. സ്മിത, സ്റ്റാഫ് സെക്രട്ടറി ഇ. പ്രകാശന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/204445/a-victory-rally-was-held-by-mepayiyur-govt-vocational-higher-secondary-school)