---
title: "ജല്‍ ജീവന്‍ മിഷന്‍ ഓഫീസ് പേരാമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ് ഉദ്ഘാടനം ചെയ്തു"
english_title: "Jal Jeevan Mission Office Perambra Panchayat President VK Pramod inaugurated the function"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/20448/jal-jeevan-mission-office-perambra-panchayat-president-vk-pramod-inaugurated-the-function"
published_at: "2022-01-12T15:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61deaa4113769_0000 WATER MARK.JPG"
keywords: []
---

# ജല്‍ ജീവന്‍ മിഷന്‍ ഓഫീസ് പേരാമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ് ഉദ്ഘാടനം ചെയ്തു

> **Lead Summary:** ** പേരാമ്പ്ര: **ദേശീയ ഗ്രാമീണ ശുദ്ധജല വിതരണ പദ്ധതിയായ ജല്‍ ജീവന്‍ മിഷന്റെ പ്രവര്‍ത്തനം പേരാമ്പ്ര ഗ്രാമ പഞ്ചായത്തില്‍ തുടക്കമായി.

## Article Content

** പേരാമ്പ്ര: **ദേശീയ ഗ്രാമീണ ശുദ്ധജല വിതരണ പദ്ധതിയായ ജല്‍ ജീവന്‍ മിഷന്റെ പ്രവര്‍ത്തനം പേരാമ്പ്ര ഗ്രാമ പഞ്ചായത്തില്‍ തുടക്കമായി.

2024 ആവുമ്പോഴേക്കും എല്ലാ ഗ്രാമപ്രദേശ വീടുകളിലേക്കും ആവശ്യമായ വെള്ളം തുല്യ അളവില്‍ ന്യായമായ നിരക്കില്‍ എത്തിക്കുക എന്നതാണ് കേന്ദ്ര കേരള സര്‍ക്കാറുകള്‍ സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയായ ജല ജീവന്‍ മിഷന്റെ ലക്ഷ്യം.

ഈ പ്രൊജക്റ്റിന്റെ നിര്‍വ്വഹണ ഏജന്‍സിയായി വാട്ടര്‍ അതോറിറ്റിയും സഹായ നിര്‍വ്വഹണ ഏജന്‍സി കേരള ഗ്രാമ നിര്‍മ്മാണ സമിതി, രാമനാട്ടുകരയും ആണ്. കേന്ദ്ര സര്‍ക്കാര്‍ 50% കേരള സര്‍ക്കാര്‍ 25% ഗ്രാമ പഞ്ചായത്തു 15% ഗുണഭോക്താക്കള്‍ 10% എന്നിങ്ങനെ വിഹിതം എടുത്തുകൊണ്ട് ഗുണഭോക്താക്കളുടെയും പഞ്ചായത്തിന്റെയും സഹകരണത്തോടുകൂടിയാണ് ഈ പദ്ധതി ഗ്രാമ പഞ്ചായത്ത് നടപ്പിലാക്കുന്നത്.

പദ്ധതി 2019 ല്‍ കൊണ്ടു വന്നെങ്കിലും കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ആയതിനാലാണ് ഇത് ഇത്രയും വൈകി 2020 നവംബറില്‍ തുടങ്ങിയത്. പദ്ധതി നിര്‍വഹണത്തിന്റെ ഭാഗമായി നിര്‍വഹണ സഹായ ഏജന്‍സിയായ കേരള ഗ്രാമ നിര്‍മ്മാണ സമിതിയുടെ ഓഫീസിന്റെ ഉദ്ഘാടനം 2021 ഡിസംബര്‍22 ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ് നിര്‍വഹിച്ചു.

  പഞ്ചായത്ത് സെക്രട്ടറി ഷിജു, അസിസ്റ്റന്റ് സെക്രട്ടറി രാജീവന്‍, പഞ്ചായത്ത് അംഗം അര്‍ജുന്‍ കട്ടയാട്ട്, മറ്റു സ്റ്റാഫ് അംഗങ്ങള്‍, പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍ മണികണ്ഠന്‍, ടീം ലീഡര്‍ ബിനില, കമ്മ്യൂണിറ്റി ഫെസിലിറ്റേറ്റര്‍ റൈഹാനത്ത്, മറ്റു പഞ്ചായത്തുകളിലെ കേരള ഗ്രാമ നിര്‍വഹണ സഹായ സംഘടനയുടെ മറ്റു ഉദ്യോഗസ്ഥര്‍ എന്നിങളങനെ നിരവധി പേര്‍ പരിപാടിയില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/20448/jal-jeevan-mission-office-perambra-panchayat-president-vk-pramod-inaugurated-the-function)