---
title: "കനാലിൽ ചാടിയ യുവാവിനെ കാണാതായി "
english_title: "The young man who jumped into the canal is missing at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/204544/the-young-man-who-jumped-into-the-canal-is-missing-at-perambra"
published_at: "2024-05-11T09:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663eebd22fa4e_1_kanal3.jpg"
keywords: []
---

# കനാലിൽ ചാടിയ യുവാവിനെ കാണാതായി 

> **Lead Summary:** **പേരാമ്പ്ര : **ഇന്നലെ രാത്രി കുറ്റ്യാടി ജലസേചന പദ്ധതിയുടെ കനാലിൽ ചാടിയ യുവാവിനെ കാണാതായി.

## Article Content

**പേരാമ്പ്ര : **ഇന്നലെ രാത്രി കുറ്റ്യാടി ജലസേചന പദ്ധതിയുടെ കനാലിൽ ചാടിയ യുവാവിനെ കാണാതായി.

ആശാരി കണ്ടി വാഴയിൽ മീത്തൽ  ഗംഗാധരന്റെ മകന്‍ യദു (24) വിനെയാണ് കാണാതായത്. രാത്രി 10.30 യോടെ ജോലി കഴിഞ്ഞ് വരവെ മാമ്പള്ളി ഭാഗത്ത് കനാലിൻ്റെ അക്വഡേറ്റിലേക്ക് ചാടുകയായിരുന്നു.

സുഹൃത്തുക്കളോട് നീന്തി മറുകരയിലെത്താമെന്ന് പറഞ്ഞ യദു മറുഭാഗത്ത് എത്തിയില്ല നാട്ടുകാരും പൊലീസും ചേർന്ന് തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

ഫയർഫോഴ്സിൻ്റെ സഹായത്തോടെ തെരച്ചിൽ തുടരുകയാണ്. അലൂമിനിയം ഫാബ്രിക്കേഷൻ തൊഴിലാളിയാണ് യദു

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/204544/the-young-man-who-jumped-into-the-canal-is-missing-at-perambra)