---
title: "പേരാമ്പ്രയില്‍ തെരുവ് നായ ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക് "
english_title: "Stray dog ​​attack in Perambra; Many people were injured"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/204551/stray-dog-attack-in-perambra-many-people-were-injured"
published_at: "2024-05-11T10:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663ef74f2069a_1_dog.jpg"
keywords: []
---

# പേരാമ്പ്രയില്‍ തെരുവ് നായ ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക് 

> **Lead Summary:** **പേരാമ്പ്ര**: പേരാമ്പ്രയില്‍ തെരുവ് നായയുടെ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.

## Article Content

**പേരാമ്പ്ര**: പേരാമ്പ്രയില്‍ തെരുവ് നായയുടെ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.

ഇന്ന് രാവിലെ 8.30 ഓടെയാണ് സംഭവം. പേരാമ്പ്ര വടകര റോഡ് ജംഗ്ഷനിലും സുരഭി റോഡിന്റെ സമീപത്തും വെച്ചാണ് തെരുവ് നായയുടെ ആക്രമണം ഉണ്ടായത്.

പേരാമ്പ്ര പാറേന്റെ മീത്തല്‍ രാജന്‍ (60), കിഴക്കന്‍ പേരാമ്പ്ര കണ്ണോത്ത് അശോകന്‍ (50), ആവള നെല്ലിയുള്ള പറമ്പില്‍ പാര്‍ത്തിവ് (17), പൈതോത്ത് കാപ്പുമ്മല്‍ കുമാരന്‍ (68), എരവട്ടൂര്‍ പാച്ചിറ വയല്‍ ആദര്‍ശ് (22) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ഇവരെ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൈതൊത്ത് കാപ്പുമ്മല്‍ കുമാരനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/204551/stray-dog-attack-in-perambra-many-people-were-injured)