---
title: "മേലടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിന് മുന്നില്‍ അധ്യാപകര്‍ കൂട്ട സത്യാഗ്രഹം നടത്തി"
english_title: "Teachers staged a satyagraha in front of the Meladi sub-district education office"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/20457/teachers-staged-a-satyagraha-in-front-of-the-meladi-sub-district-education-office"
published_at: "2022-01-12T16:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61deb32f5f171_0000 WATER MARK.JPG"
keywords: []
---

# മേലടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിന് മുന്നില്‍ അധ്യാപകര്‍ കൂട്ട സത്യാഗ്രഹം നടത്തി

> **Lead Summary:** **പയ്യോളി: **മേലടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിന് മുന്നില്‍ അധ്യാപകര്‍ കൂട്ട സത്യാഗ്രഹം നടത്തി.

## Article Content

**പയ്യോളി: **മേലടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിന് മുന്നില്‍ അധ്യാപകര്‍ കൂട്ട സത്യാഗ്രഹം നടത്തി.

നിയമനാംഗീകാര നിരോധനത്തിനെതിരെയും,വിദ്യാഭ്യാസ വകുപ്പിന്റെ തെറ്റായ നയസമീപനങ്ങള്‍ക്കെതിരെയുമാണ് കെപിഎസ്ടിഎ മേലടി ഉപജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മേലടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിന് മുന്നില്‍ അധ്യാപകര്‍ കൂട്ട സത്യാഗ്രഹം നടത്തിയത്.

പയ്യോളി നഗരസഭാ ചെയര്‍മാന്‍ വടക്കയില്‍ ഷഫീഖ് സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്തു. ഉപജില്ലാ സെക്രട്ടറി പി.കെ. അബ്ദുറഹ്‌മാന്‍ സ്വാഗതം പറഞ്ഞു ചടങ്ങില്‍ ഉപജില്ലാ പ്രസിഡന്റ് ജി.പി. സുധീര്‍ അധ്യക്ഷത വഹിച്ചു. കെപിഎസ്ടിഎ റവന്യൂ ജില്ലാ പ്രസിഡന്റ് സജീവന്‍ കുഞ്ഞോത്ത് മുഖ്യപ്രഭാഷണം നടത്തി.

പയ്യോളി ടൗണില്‍ ശക്തി പ്രകടനം നടത്തിയ ശേഷമാണ് സത്യാഗ്രഹ സമരം ആരംഭിച്ചത്. സംസ്ഥാന കമ്മിറ്റി അംഗം എം.കെ. കുഞ്ഞമ്മദ്, സംസ്ഥാന കൗണ്‍സിലര്‍മാരായ ഇ. സുരേഷ്ബാബു, പി. സുനീത, ടി.സി. സുജയ, ഇ.കെ. മുഹമ്മദ് ബഷീര്‍, റവന്യൂ ജില്ലാ ജോ. സെക്രട്ടറി ടി. സതീഷ് ബാബു, ആര്‍.പി. ഷോഭിദ്, കെ.വി. രജീഷ് കുമാര്‍, പി.കെ. അബ്ദുള്‍ സലാം എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/20457/teachers-staged-a-satyagraha-in-front-of-the-meladi-sub-district-education-office)