---
title: "കനാലില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി "
english_title: "Body of missing youth found in canal"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/204588/body-of-missing-youth-found-in-canal"
published_at: "2024-05-11T12:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663f1fee9a87d_1_mri.jpg"
keywords: []
---

# കനാലില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി 

> **Lead Summary:** **പേരാമ്പ്ര :** കനാലില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഇന്നലെ രാത്രി 10.30 തോടെ മാമ്പള്ളി ഭാഗത്ത് കനാലിന്റെ അക്വഡേറ്റിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം ഇന്ന് രാവിലെ 11.30 തോടുകൂടിയാണ് കണ്ടെത്തിയത്.

## Article Content

**പേരാമ്പ്ര :** കനാലില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഇന്നലെ രാത്രി 10.30 തോടെ മാമ്പള്ളി ഭാഗത്ത് കനാലിന്റെ അക്വഡേറ്റിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം ഇന്ന് രാവിലെ 11.30 തോടുകൂടിയാണ് കണ്ടെത്തിയത്.

ആശാരി കണ്ടി വാഴയില്‍ മീത്തല്‍ ഗംഗാധരന്റെ മകന്‍ യദു (24) വാണ് മരിച്ചത്. ജോലി കഴിഞ്ഞ് വരവെ യദു മാമ്പള്ളി ഭാഗത്ത് കനാലിന്റെ അക്വഡേറ്റിലേക്ക് ചാടുകയായിരുന്നു. സുഹൃത്തുക്കളോട് നീന്തി മറുകരയിലെത്താമെന്ന് പറഞ്ഞ യദു മറുഭാഗത്ത് എത്തിയില്ല നാട്ടുകാരും പൊലീസും ചേര്‍ന്ന് തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

ഇന്ന് പേരാമ്പ്ര ഫയര്‍ഫേഴ്‌സും നാട്ടുകാരും അക്വാഡയിറ്റില്‍ ഇറങ്ങി ഒരു മണിക്കൂറോളം നീണ്ട തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. അക്വഡേറ്റില്‍ കെട്ടികിടന്ന മരക്കഷ്ണങ്ങളും മറ്റ് മാലിന്യങ്ങളും നീക്കം ചെയ്തതിനുശേഷമാണ് മൃതദേഹം പുറത്തെടുത്തത്.

കൂത്താളി ഗ്രാമ പഞ്ചായത്ത് അധികൃതര്‍, കൊയിലാണ്ടി റവന്യൂ അധികൃതര്‍ എന്നിവരും സ്ഥലത്തെത്തിയിട്ടുണ്ട്. പെരുവണ്ണാമൂഴി പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി വരുന്നു.  അലൂമിനിയം ഫാബ്രിക്കേഷൻ തൊഴിലാളിയാണ് യദു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/204588/body-of-missing-youth-found-in-canal)