---
title: "പേരാമ്പ്ര താലൂക്കാശുപത്രിയോടുള്ള അവഗണന; ധര്‍ണ്ണ സംഘടിച്ച് മുസ്ലിം ലീഗ് "
english_title: "Neglect of Perambra Taluk Hospital; Muslim League organized dharna"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/204648/neglect-of-perambra-taluk-hospital-muslim-league-organized-dharna"
published_at: "2024-05-11T15:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663f477900c35_1_dharna.jpg"
keywords: []
---

# പേരാമ്പ്ര താലൂക്കാശുപത്രിയോടുള്ള അവഗണന; ധര്‍ണ്ണ സംഘടിച്ച് മുസ്ലിം ലീഗ് 

> **Lead Summary:** **പേരാമ്പ്ര: **താലൂക്ക് ആശുപത്രിയോട് സര്‍ക്കാറും ബ്ലോക്ക് പഞ്ചായത്തും കാണിക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ച് മുസ്ലിം ലീഗ് പേരാമ്പ്ര പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ ആശുപത്രിക്ക് മുമ്പില്‍ ധര്‍ണ്ണാസമരം സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര: **താലൂക്ക് ആശുപത്രിയോട് സര്‍ക്കാറും ബ്ലോക്ക് പഞ്ചായത്തും കാണിക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ച് മുസ്ലിം ലീഗ് പേരാമ്പ്ര പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ ആശുപത്രിക്ക് മുമ്പില്‍ ധര്‍ണ്ണാസമരം സംഘടിപ്പിച്ചു.

ജില്ലാ ആക്ടിങ് ജനറല്‍ സെക്രട്ടറി സി.പി.എ അസീസ് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ഇ. ഷാഹി അധ്യക്ഷത വഹിച്ചു.

കട്ടപ്പുറത്തുള്ള ആംബുലന്‍സ് പ്രവര്‍ത്തനം സജ്ജമാക്കുക, പൂര്‍ണ്ണ സമയ എക്‌സറേ സംവിധാനം ഏര്‍പ്പെടുത്തുക, ഓര്‍ത്തോ ഡോക്ടറെ നിയമിക്കുക, സ്ഥലം മാറിപോയ ഗൈനക്കോളജി ഡോക്ടര്‍ക്ക് പകരം ആളെ നിയമിക്കുക, ലാബ്‌ടെസ്റ്റുകള്‍ പൂര്‍ണ്ണമായും സൗജന്യനിരക്കില്‍ ലഭ്യമാക്കുക, സൗജന്യ ഭക്ഷണ വിതരണ പരിപാടി പുനരാരംഭിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ധര്‍ണ്ണ സംഘടിപ്പിച്ചത്.

ടി.പി. മുഹമ്മദ്, പി.കെ. റഹീം, കക്കാട് റാഫി, വല്ലാറ്റ യൂസഫ്, എ.കെ. കുഞ്ഞമ്മദ്, കെ. ജൗഷി, കെ.കെ. കുഞ്ഞമ്മദ്, വി.കെ. മൊയ്ദി, എന്‍.കെ സഫീര്‍, സി.പി ഷജീര്‍, പി. അസൈനാര്‍  എന്നിവര്‍ സംസാരിച്ചു.

ജനറല്‍ സെക്രട്ടറി കെ.പി റസാഖ് സ്വാഗതവും കെ.സി മുഹമ്മദ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/204648/neglect-of-perambra-taluk-hospital-muslim-league-organized-dharna)