---
title: "പന്തിരിക്കര , കടിയങ്ങാട് പെരുവണ്ണാമൂഴി റോഡില്‍ വന്‍ പൂമരം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു. "
english_title: "A huge tree fell down on the Panthirikara and Kadiangad Peruvannamoozhi road, disrupting traffic."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/204721/a-huge-tree-fell-down-on-the-panthirikara-and-kadiangad-peruvannamoozhi-road-disrupting-traffic"
published_at: "2024-05-11T22:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663faaa4e4cfe_ATTACH_NEWS.jpg"
keywords: []
---

# പന്തിരിക്കര , കടിയങ്ങാട് പെരുവണ്ണാമൂഴി റോഡില്‍ വന്‍ പൂമരം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു. 

> **Lead Summary:** പന്തിരിക്കര : കടിയങ്ങാട് പെരുവണ്ണാമൂഴി റോഡില്‍ വന്‍ പൂമരം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു. മദ്രസ്സ സ്റ്റോപ്പിനു സമീപമാണ് തണല്‍ മരം റോഡിനു കുറുകെ വീണത്. ഇന്ന് വൈകിട്ടുണ്ടായ കനത്ത മഴയിലും കാറ്റിലുമാണ് വന്‍മരം കടപുഴകി റോഡിലേക്ക് വീണത്. പേരാമ്പ്ര ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി മരം മുറിച്ചു മാറ്റി.

## Article Content

പന്തിരിക്കര : കടിയങ്ങാട് പെരുവണ്ണാമൂഴി റോഡില്‍ വന്‍ പൂമരം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു. മദ്രസ്സ സ്റ്റോപ്പിനു സമീപമാണ് തണല്‍ മരം റോഡിനു കുറുകെ വീണത്. ഇന്ന് വൈകിട്ടുണ്ടായ കനത്ത മഴയിലും കാറ്റിലുമാണ് വന്‍മരം കടപുഴകി റോഡിലേക്ക് വീണത്. പേരാമ്പ്ര ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി മരം മുറിച്ചു മാറ്റി.

കടിയങ്ങാട് -പൂഴിത്തോട് റോഡ് പണിക്കു വേണ്ടി വീതി കൂട്ടാന്‍ മുറിച്ചുമാറ്റാന്‍ ക്വട്ടേഷന്‍ കൊടുത്ത വലിയ മരങ്ങളിലൊന്നാണ് കടപുഴകി വീണത്. മാര്‍ക്കറ്റില്‍ വില ലഭിക്കാത്ത മെയ് ഫ്‌ലവര്‍ മരം ഇനമായതുകൊണ്ടാണ് ക്വട്ടേഷന്‍ ലഭിച്ചവര്‍ മുറിച്ചു മാറ്റാതിരുന്നതെന്ന് നാട്ടുകാര്‍ ആക്ഷേപിച്ചു.

മരം കടപുഴകി വീണതിനെ തുടര്‍ന്ന് ഈ റോഡില്‍ ഏറെ നേരം ഗതാഗതം തടസ്സപ്പെടുയും വൈദ്യുതി ബന്ധം നിലക്കുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/204721/a-huge-tree-fell-down-on-the-panthirikara-and-kadiangad-peruvannamoozhi-road-disrupting-traffic)