---
title: "സര്‍ക്കാരിനെ പിന്തുണക്കാത്ത മത നേതാക്കളെ കേസെടുത്ത് വരുതിയിലാക്കാനുള്ള ശ്രമം അപഹാസ്യമെന്ന് "
english_title: "Attempts to prosecute religious leaders who do not support the government are ridiculous"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/20482/attempts-to-prosecute-religious-leaders-who-do-not-support-the-government-are-ridiculous"
published_at: "2022-01-12T18:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ded5d00d85b_vvvv - Copy (3) - Copy copy.jpg"
keywords: []
---

# സര്‍ക്കാരിനെ പിന്തുണക്കാത്ത മത നേതാക്കളെ കേസെടുത്ത് വരുതിയിലാക്കാനുള്ള ശ്രമം അപഹാസ്യമെന്ന് 

> **Lead Summary:** **പേരാമ്പ്ര: **എസ്.വൈ.എസ് നേതാവ് അബ്ദുസ്സമദ് പൂക്കോട്ടൂരിനും മറ്റ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ അന്യായമായി പോലീസ് കേസെടുത്ത നടപടിയെ എടവരാട് ശാഖാ മുസ്ലിം ലീഗ് കണ്‍വെന്‍ഷന്‍ അപലപിച്ചു.

## Article Content

**പേരാമ്പ്ര: **എസ്.വൈ.എസ് നേതാവ് അബ്ദുസ്സമദ് പൂക്കോട്ടൂരിനും മറ്റ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ അന്യായമായി പോലീസ് കേസെടുത്ത നടപടിയെ എടവരാട് ശാഖാ മുസ്ലിം ലീഗ് കണ്‍വെന്‍ഷന്‍ അപലപിച്ചു.

കേസെടുത്ത് മുസ്ലിം പണ്ഡിതന്‍മാരെയും നേതാക്കളെയും വരുതിയിലാക്കാമെന്നത് വ്യാമോഹമാണെന്നും യോഗം അഭിപ്രായപ്പെട്ടു. കണ്‍വെന്‍ഷന്‍ മുസ്ലിം ലീഗ് പേരാമ്പ്ര പഞ്ചായത്ത് പ്രസിഡണ്ട് പുതുക്കുടി അബ്ദുറഹ്മാന്‍ ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് ട്രഷറര്‍ വി.കെ.നാസര്‍ അദ്ധ്യക്ഷനായി. പഞ്ചായത്ത് സെക്രട്ടറി കെ.പി.റസാഖ്, കെ.പി.സമീര്‍, പ്രവാസി മുഹമ്മദ്, അബ്ദു വാളാത്തി, എം.എന്‍ അഹമദ്, ടി.കെ. കുഞ്ഞമ്മത് ഫൈസി തുടങ്ങിയവര്‍ സംസാരിച്ചു.

യോഗത്തില്‍ പുതിയ എടവരാട് ശാഖാ കമ്മിറ്റി തിരഞ്ഞെടുത്തു. പ്രസിഡണ്ട്: എം.എന്‍. അഹമദ്, ജന.സെക്രട്ടറി: കെ.പി.സമീര്‍, ട്രഷറര്‍: ടി.കെ.കുഞ്ഞമ്മത് ഫൈസി. വൈ. പ്രസിഡണ്ടുമാര്‍: നാഗത്ത് അമ്മത്, കെ.റാഫി, മേപ്പള്ളി അബ്ദുല്ല, ജോ. സെക്രട്ടറിമാര്‍: എന്‍. സുബൈര്‍, കെ.വി. ഹമീദ്, കെ.പി. റഫീഖ്. മെമ്പര്‍മാര്‍: കളരിയുള്ളതില്‍ മൊയ്തു, ടി.കെ.ഫൈസല്‍, വി.കെ.നാസര്‍, പ്രവാസി മുഹമ്മദ,് കെ.സി സഫീര്‍, ഒ.പി. സിറാജ്, തളിര്‍ കെ.കെ.അമ്മത്, എസ്.പി.പോക്കര്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/20482/attempts-to-prosecute-religious-leaders-who-do-not-support-the-government-are-ridiculous)