---
title: "വിഷരഹിത പച്ചക്കറി കൃഷിക്കൊരുങ്ങി പേരാമ്പ്ര എ.യു.പി.സ്‌കൂള്‍ "
english_title: "Perambra AUP School grows non-toxic vegetables"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/20486/perambra-aup-school-grows-non-toxic-vegetables"
published_at: "2022-01-12T19:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61dedbf570eac_vvvv - Copy (3) - Copy copy.jpg"
keywords: []
---

# വിഷരഹിത പച്ചക്കറി കൃഷിക്കൊരുങ്ങി പേരാമ്പ്ര എ.യു.പി.സ്‌കൂള്‍ 

> **Lead Summary:** **പേരാമ്പ്ര: **എ.യു.പി.സ്‌കൂള്‍ കാര്‍ഷിക ക്ലബ്ബ് നടപ്പാക്കുന്ന വിഷരഹിത പച്ചക്കറി കൃഷിയുടെ നടീല്‍ ഉദ്ഘാടനം പേരാമ്പ്ര കൃഷി ഓഫീസര്‍ ഷെറിന്‍ റിഷാദ് നിര്‍വ്വഹിച്ചു.

## Article Content

**പേരാമ്പ്ര: **എ.യു.പി.സ്‌കൂള്‍ കാര്‍ഷിക ക്ലബ്ബ് നടപ്പാക്കുന്ന വിഷരഹിത പച്ചക്കറി കൃഷിയുടെ നടീല്‍ ഉദ്ഘാടനം പേരാമ്പ്ര കൃഷി ഓഫീസര്‍ ഷെറിന്‍ റിഷാദ് നിര്‍വ്വഹിച്ചു.

വിഷരഹിതവും ഇറക്കുമതി ചെയ്യാത്തതുമായ പച്ചക്കറിയില്‍ സ്വയംപര്യാപ്തത നേടുന്നതിന്റെ പ്രാധാന്യം കൃഷി ഓഫീസര്‍ എടുത്തു പറഞ്ഞു. ചടങ്ങില്‍ പി.ടി.എ.പ്രസിഡന്റ് കെ.പി. ജയരാജന്‍ അധ്യക്ഷനായി.

സ്റ്റാഫ് സെക്രട്ടറി സി.പി.എ. അസീസ്, സീനിയര്‍ അസിസ്റ്റന്റ് ചന്ദ്രി എന്നിവര്‍ ആശംസയും അര്‍പ്പിച്ചും സംസാരിച്ചു. അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഹെഡ്മിസ്ട്രസ് മിനി സ്വാഗതവും സ്‌കൂള്‍ കാര്‍ഷിക ക്ലബ്ബ് കണ്‍വീനര്‍ ഷംന നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/20486/perambra-aup-school-grows-non-toxic-vegetables)