---
title: "ബൈത്തു റഹ്മ വീട് നിര്‍മ്മിച്ച് നല്‍കി തുറയൂര്‍ മുസ്ലിം ലീഗ് കമ്മിറ്റി "
english_title: "Thurayur Muslim League Committee builds and provides Baithu Rahma house"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/20491/thurayur-muslim-league-committee-builds-and-provides-baithu-rahma-house"
published_at: "2022-01-12T19:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61dee09b7727f_vvvv - Copy (3) - Copy copy.jpg"
keywords: []
---

# ബൈത്തു റഹ്മ വീട് നിര്‍മ്മിച്ച് നല്‍കി തുറയൂര്‍ മുസ്ലിം ലീഗ് കമ്മിറ്റി 

> **Lead Summary:** **തുറയൂര്‍ : **മുസ്ലിം ലീഗ് തുറയൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ബൈത്തുറഹ്മ പദ്ധതിയുടെ ഭാഗമായി തുറയൂരില്‍ നിര്‍മ്മിച്ച് കൊടുത്ത വീടിന്റെ താക്കോല്‍ ദാനം എവി ഹാജി പൊളിറ്റിക്കല്‍ സ്‌കൂള്‍ സമ്മേളനത്തില്‍ മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് ടി.പി അബ്ദുല്‍ അസീസ് ഇടത്തും താഴ ശാഖാ മുസ്ലിം ലീഗ് ഭാരവാഹികള്‍ക്ക് കൈമാറി.

## Article Content

**തുറയൂര്‍ : **മുസ്ലിം ലീഗ് തുറയൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ബൈത്തുറഹ്മ പദ്ധതിയുടെ ഭാഗമായി തുറയൂരില്‍ നിര്‍മ്മിച്ച് കൊടുത്ത വീടിന്റെ താക്കോല്‍ ദാനം എവി ഹാജി പൊളിറ്റിക്കല്‍ സ്‌കൂള്‍ സമ്മേളനത്തില്‍ മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് ടി.പി അബ്ദുല്‍ അസീസ് ഇടത്തും താഴ ശാഖാ മുസ്ലിം ലീഗ് ഭാരവാഹികള്‍ക്ക് കൈമാറി.

മുനീര്‍ കുളങ്ങര അധ്യക്ഷനായി. ടി.കെ ലത്തീഫ്, എം.കെ.സി കുട്ടിയാലി, മഠത്തില്‍ അബ്ദുറഹ്മാന്‍ , വി പി അസൈനാര്‍, കോവുമ്മല്‍ മുഹമ്മദലി , UC ഷംസുദ്ദീന്‍ സി.കെ അസീസ്, പൊടിയാടി നസീര്‍, പി.വി മുഹമ്മദ് എന്നിവര്‍ സംസാരിച്ചു. പി.കെ ഇസ്സുദ്ധീന്‍ സ്വാഗതവും ഒ.എം റസാഖ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/20491/thurayur-muslim-league-committee-builds-and-provides-baithu-rahma-house)