---
title: "മരം കടപുഴകി വീണ് വീട് തകർന്നു"
english_title: "The tree fell and the house collapsed at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/204953/the-tree-fell-and-the-house-collapsed-at-perambra"
published_at: "2024-05-13T09:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66419785b9e2b_1_maram2.jpg"
keywords: []
---

# മരം കടപുഴകി വീണ് വീട് തകർന്നു

> **Lead Summary:** ** പേരാമ്പ്ര : **വാളൂരിൽ തേക്ക് മരം കടപുഴകി വീണ് വീട് തകർന്നു. വാളൂർ നടുക്കണ്ടിപ്പാറയിലെ നൊച്ചാട് കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപം ഇല്ല്യങ്കോട്ട് ബാബുവിൻ്റെ ഉടമസ്ഥതയിലുള്ള വീടാണ് തകർന്നത്.

## Article Content

** പേരാമ്പ്ര : **വാളൂരിൽ തേക്ക് മരം കടപുഴകി വീണ് വീട് തകർന്നു. വാളൂർ നടുക്കണ്ടിപ്പാറയിലെ നൊച്ചാട് കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപം ഇല്ല്യങ്കോട്ട് ബാബുവിൻ്റെ ഉടമസ്ഥതയിലുള്ള വീടാണ് തകർന്നത്.

ഇന്ന് വൈകിട്ട് 4.30 ഓടെ ഉണ്ടായ ശക്തമായ മഴയിലും കാറ്റിലും സമീപത്തെ വീട്ടുപറമ്പിലെ തേക്ക് മരം ബാബുവിൻ്റെ വീടിന് മുകളിലേക്ക് കടപുഴകി വീഴുകയായിരുന്നു.

ഇവിടെ വാടകക്ക് താമസിക്കുന്ന കിടപ്പു രോഗിയും കുട്ടികളും ഉൾപ്പെടെയുള്ളവർ വീട്ടിനകത്ത് ഉള്ളപ്പോഴാണ് അപകടം ഉണ്ടായത്. ആർക്കും പരുക്കേറ്റില്ല. ഓടു മേഞ്ഞ വീടിൻ്റെ പിൻഭാഗത്തായാണ് മരം വീണത്.

അടുക്കളയുടെയും സമീപത്തെ മുറിയുടെയും മേൽക്കൂര പൂർണ്ണമായും തകർന്നു. വീട്ടിനകത്ത് അടുക്കളയിലെ പാത്രങ്ങൾ സമീപത്തെ മുറിയിലെ ഫർണിച്ചറുകൾ എന്നിവയും തകർന്നു. ഒരു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/204953/the-tree-fell-and-the-house-collapsed-at-perambra)