---
title: "പന്തിരിക്കരയിലും പരിസര പ്രദേശങ്ങളിലും വൈദ്യുതിയുടെ ഒളിച്ചു കളി"
english_title: "Hidden game of electricity in Pandirikara and surrounding areas"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/204973/hidden-game-of-electricity-in-pandirikara-and-surrounding-areas"
published_at: "2024-05-13T11:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# പന്തിരിക്കരയിലും പരിസര പ്രദേശങ്ങളിലും വൈദ്യുതിയുടെ ഒളിച്ചു കളി

> **Lead Summary:** **പേരാമ്പ്ര : **പന്തിരിക്കരയിലും പരിസര പ്രദേശങ്ങളിലും ദിവസങ്ങളായി വൈദ്യുതി ഒളിച്ചു കളിക്കുന്നതായി പരാതി. കടുത്ത വേനൽ ചൂടിൽ നട്ടംതിരിയുമ്പോഴാണ് യാതൊരു മുന്നറിയിപ്പുമില്ലാതെ വൈദ്യുതി വന്നും പോയും കളിക്കുന്നത്.

## Article Content

**പേരാമ്പ്ര : **പന്തിരിക്കരയിലും പരിസര പ്രദേശങ്ങളിലും ദിവസങ്ങളായി വൈദ്യുതി ഒളിച്ചു കളിക്കുന്നതായി പരാതി. കടുത്ത വേനൽ ചൂടിൽ നട്ടംതിരിയുമ്പോഴാണ് യാതൊരു മുന്നറിയിപ്പുമില്ലാതെ വൈദ്യുതി വന്നും പോയും കളിക്കുന്നത്.

വേനൽ മഴ തുടങ്ങിയതോടെയാണ് ഈ പ്രശ്നം തുടങ്ങിയത്. തുടർച്ചയായി കറന്റ്  ലഭിക്കാത്തത് വൈദ്യുതി ഉപയോഗിച്ച് പ്രവർത്തിക്കുന്ന വെൽഡിങ്ങ് യൂണിറ്റുകൾ, മരമില്ല്, വെളിച്ചെണ്ണ മിൽ, ഹോട്ടൽ, കൂൾമ്പാർ, ബാങ്ക്, തുടങ്ങിയ സ്ഥാപനങ്ങളുടെ പ്രവർത്തനത്തെയും ബാധിച്ചു.

അടിക്കടിയുണ്ടാകുന്ന കറന്റ്  പോക്ക് വീടുകളിലെ വൈദ്യുത ഉപകരണങ്ങൾ കേടു വരുന്നതായും നാട്ടുകാർ പറയുന്നു.

എത്രയും പെട്ടെന്ന് തന്നെ തകരാർ പരിഹരിക്കാൻ ബന്ധപ്പെട്ട അധികാരികൾ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. കെഎസ്ഇബി ചക്കിട്ടപാറ സെക്ഷൻ പരിധിയിൽ വരുന്നതാണ് ഈ പ്രദേശം.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/204973/hidden-game-of-electricity-in-pandirikara-and-surrounding-areas)