---
title: "പി.എച്ച് അബ്ദുള്ള അനുസ്മരണം "
english_title: "P. H. Abdullah Remembrance at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/204995/p-h-abdullah-remembrance-at-perambra"
published_at: "2024-05-13T12:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6641bf12d9cef_1_abdhulla.jpg"
keywords: []
---

# പി.എച്ച് അബ്ദുള്ള അനുസ്മരണം 

> **Lead Summary:** **പേരാമ്പ്ര: **പി.എച്ച് അബ്ദുള്ള അനുസ്മരണം സംഘടിപ്പിച്ചു. പ്രഭാഷണ രംഗത്തും ഗാനരചനരംഗത്തും നിറഞ്ഞ് നിന്ന പ്രതിഭാശാലിയായിരുന്നു പി.എച്ച്. മാപ്പിള കലകളെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി രൂപീകരിച്ച കേരള മാപ്പിള കലാ അക്കാദമി സ്ഥാപനപ്രസിഡണ്ടായിരുന്ന പി.എച്ച് അബ്ദുള്ളയെ മാപ്പിള കലാ അക്കാദമി പേരാമ്പ്ര ചാപ്റ്റര്‍ അനുസ്മരിച്ചു.

## Article Content

**പേരാമ്പ്ര: **പി.എച്ച് അബ്ദുള്ള അനുസ്മരണം സംഘടിപ്പിച്ചു. പ്രഭാഷണ രംഗത്തും ഗാനരചനരംഗത്തും നിറഞ്ഞ് നിന്ന പ്രതിഭാശാലിയായിരുന്നു പി.എച്ച്. മാപ്പിള കലകളെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി രൂപീകരിച്ച കേരള മാപ്പിള കലാ അക്കാദമി സ്ഥാപനപ്രസിഡണ്ടായിരുന്ന പി.എച്ച് അബ്ദുള്ളയെ മാപ്പിള കലാ അക്കാദമി പേരാമ്പ്ര ചാപ്റ്റര്‍ അനുസ്മരിച്ചു.

മുസ്ലിംലീഗ് ജില്ല ജനറല്‍ സെക്രട്ടറി സി.പി.എ അസീസ് ഉദ്ഘാടനം ചെയ്തു. മാനവികതയുടെ ഉദാത്തമാതൃകയാണ് പി.എച്ച് അബ്ദുള്ള എന്ന് അദേഹം അഭിപ്രായപ്പെട്ടു. ചാപ്റ്റര്‍ പ്രസിഡന്റ് കെ. അബൂബക്കര്‍ അധ്യക്ഷത വഹിച്ചു.

എ.കെ. തറുവൈഹാജി മുഖ്യപ്രഭാഷണം നടത്തി. അക്കാദമി ജില്ല സെക്രട്ടറി വി.എം. അഷറഫ് അനുസ്മരണ പ്രഭാഷണം നടത്തി.

അക്കാദമി ജില്ലാ വൈസ് പ്രസിഡണ്ട് സുലൈമാന്‍ വണ്ണാറത്ത്, പേരാമ്പ്ര ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറി എന്‍.കെ. മുസ്തഫ, സെക്രട്ടറി കെ.ടി.കെ. റഷീദ്, വൈസ് പ്രസിഡണ്ട് എന്‍.കെ. കുഞ്ഞിമുഹമ്മദ്, ഇശല്‍കൂട്ടം ചെയര്‍മാന്‍ നൗഫല്‍ പേരാമ്പ്ര, സെക്രട്ടറി മുജീബ് കോമത്ത്, സമീര്‍ നടുവണ്ണൂര്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/204995/p-h-abdullah-remembrance-at-perambra)