---
title: "കെ.എം മാണി കാരുണ്യ ഭവനത്തിന്റെ താക്കോല്‍ ദാനം "
english_title: "Donation of key to KM Mani Karunya Bhawan at chakkittapara"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/205021/donation-of-key-to-km-mani-karunya-bhawan-at-chakkittapara"
published_at: "2024-05-13T14:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6641d5bbcbbfa_1_mani2.jpg"
keywords: []
---

# കെ.എം മാണി കാരുണ്യ ഭവനത്തിന്റെ താക്കോല്‍ ദാനം 

> **Lead Summary:** ** പേരാമ്പ്ര :** കേരള കോണ്‍ഗ്രസ് (എം) പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചക്കിട്ടപാറയില്‍ നിര്‍മ്മിച്ച കെ.എം. മാണി കാരുണ്യ ഭവനത്തിന്റെ താക്കോല്‍ ദാനം നടന്നു.

## Article Content

** പേരാമ്പ്ര :** കേരള കോണ്‍ഗ്രസ് (എം) പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചക്കിട്ടപാറയില്‍ നിര്‍മ്മിച്ച കെ.എം. മാണി കാരുണ്യ ഭവനത്തിന്റെ താക്കോല്‍ ദാനം നടന്നു.

കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി എം.പി. താക്കോല്‍ ദാനം നിര്‍വ്വഹിച്ചു. പൊതു ജീവിതത്തില്‍ കരുതലും കരുണയും കാത്തു സൂക്ഷിച്ച നേതാവായിരുന്നു കെ.എം. മാണിയെന്നു അദ്ദേഹം പറഞ്ഞു.

കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റി അംഗം ബേബി കാപ്പുകാട്ടില്‍ അധ്യക്ഷത വഹിച്ചു.

സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. മുഹമ്മദ് ഇഖ്ബാല്‍, ജില്ലാ പ്രസിഡണ്ട് ടി.എം ജോസഫ്, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.കെ നാരായണന്‍, ജില്ലാ സെക്രട്ടറി കെ.എം പോള്‍സണ്‍, കേരള യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡണ്ട് അരുണ്‍ തോമസ്, വനിതാ കോണ്‍ഗ്രസ് എം ജില്ലാ പ്രസിഡണ്ട് ബിജി വിനോദ്, പ്രൊഫഷണല്‍ ഫ്രണ്ട് ജില്ലാ പ്രസിഡണ്ട് ബേബി സെബാസ്റ്റ്യന്‍ കൂനന്താനം, ബോബി മൂക്കന്‍തോട്ടം, സുരേന്ദ്രന്‍ പാലേരി, ശ്രീധരന്‍ മുതുവണ്ണാച്ച, ബോബി ഓസ്റ്റിന്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/205021/donation-of-key-to-km-mani-karunya-bhawan-at-chakkittapara)