---
title: " ഒലിവ് പബ്ലിക്ക് സ്‌കൂള്‍ നൂറുശതമാനം വിജയം കരസ്ഥമാക്കി "
english_title: "Olive Public School achieved 100% pass rate"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/205058/olive-public-school-achieved-100-pass-rate"
published_at: "2024-05-13T17:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6641fd3ab28cd_1_olive_public.jpg"
keywords: []
---

#  ഒലിവ് പബ്ലിക്ക് സ്‌കൂള്‍ നൂറുശതമാനം വിജയം കരസ്ഥമാക്കി 

> **Lead Summary:** **പേരാമ്പ്ര: **സിബിഎസ്ഇ നടത്തിയ പത്താം ക്ലാസ് പരീക്ഷയില്‍ ഒലിവ് പബ്ലിക്ക് സ്‌കൂള്‍ നൂറുശതമാനം വിജയം കരസ്ഥമാക്കി.

## Article Content

**പേരാമ്പ്ര: **സിബിഎസ്ഇ നടത്തിയ പത്താം ക്ലാസ് പരീക്ഷയില്‍ ഒലിവ് പബ്ലിക്ക് സ്‌കൂള്‍ നൂറുശതമാനം വിജയം കരസ്ഥമാക്കി.

കഴിഞ്ഞ 20 വര്‍ഷമായി തുടരുന്ന 100 ശതമാനം വിജയം കൂട്ടികള്‍ക്കും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും സ്‌കൂള്‍ മാനേജ്മെന്റിനം കൂടുതല്‍ ആയ്മ വിശാസം നേടികൊടുത്തു.

പരീക്ഷ എഴുതിയ കുട്ടികളില്‍ 75% പേര്‍ക്ക് ഡിസ്റ്റിങ്ങക്ഷനും 25% പേര്‍ക്ക് ഫസ്റ്റ് ക്ലാസും ലഭിച്ചു.

ലുമ അക്ഷ സ്‌കൂളില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങി ഒന്നാമതായി. സ്‌കൂളിന് അഭിമാനാര്‍ഹമായ വിജയം സമ്മാനിച്ച കുട്ടികളെ പ്രിന്‍സിപ്പാളും അധ്യപകരും പിടി.എയും മാനേജ്‌മെന്റും പ്രത്യേകം അഭിനന്ദിച്ചു.

കൂട്ടായ പ്രവര്‍ത്തനമാണ് ഈ വിജയത്തിന് പിന്നിലെന്ന് മാനേജ്‌മെന്റ് പ്രത്യേകം എടുത്തുപറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/205058/olive-public-school-achieved-100-pass-rate)