---
title: "അണ്ടര്‍ 18 ഫൈവ്സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ച് യൂത്ത് കോണ്‍ഗ്രസ് മഹിമ യൂണിറ്റ് "
english_title: "The Youth Congress Mahima Unit organized the Under-18 Fives Football Tournament"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/20509/the-youth-congress-mahima-unit-organized-the-under-18-fives-football-tournament"
published_at: "2022-01-12T20:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61def5896f211_vvvv - Copy (3) - Copy copy.jpg"
keywords: []
---

# അണ്ടര്‍ 18 ഫൈവ്സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ച് യൂത്ത് കോണ്‍ഗ്രസ് മഹിമ യൂണിറ്റ് 

> **Lead Summary:** **പേരാമ്പ്ര: **യൂത്ത് കോണ്‍ഗ്രസ് മഹിമ യൂണിറ്റ് സംഘടിപ്പിച്ച അണ്ടര്‍ 18 ഫൈവ്സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ടിസിസി പ്രസിഡന്റ് അഡ്വ: കെ പ്രവീണ്‍ക്കുമാര്‍ ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാമ്പ്ര: **യൂത്ത് കോണ്‍ഗ്രസ് മഹിമ യൂണിറ്റ് സംഘടിപ്പിച്ച അണ്ടര്‍ 18 ഫൈവ്സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ടിസിസി പ്രസിഡന്റ് അഡ്വ: കെ പ്രവീണ്‍ക്കുമാര്‍ ഉദ്ഘാടനം ചെയ്തു.

മഹിമ യൂണിറ്റ് പ്രസിഡന്റ് പി.ടി അര്‍ഷാദ് അധ്യക്ഷനായി. ഡോ. സി.എച്ച് ഇബ്രാഹീം കുട്ടി മുഖ്യ അതിഥിയായിരുന്നു. മത്സരത്തില്‍ ഒന്നാം സ്ഥാനതിനുള്ള പി. ശങ്കരന്‍ മെമ്മോറിയല്‍ ട്രോഫി & ക്യാഷ് പ്രൈസ് എഫ്സ്സി വിന്നേഴ്‌സ് ഊരത്ത് കരസ്ഥമാക്കി.

രണ്ടാം സ്ഥാനത്തിനുള്ള പുവ്വാറേമ്മല്‍ നാരായണന്‍ മെമ്മോറിയല്‍ ട്രോഫി & ക്യാഷ് പ്രൈസ് സ്‌ട്രൈന്‍ ജേര്‍സ് പുറവൂര്‍ കരസ്ഥമാക്കി. മൂന്നാം സ്ഥാനത്തിനുള്ള വിളയാറ കോരന്‍ മെമ്മോറിയല്‍ ട്രോഫി & ക്യാഷ് പ്രൈസ് എഫ്‌സി യുനൈറ്റഡ് പാലേരി കരസ്ഥമാക്കി.

ജിതേഷ് കെ എം മെമ്മോറിയല്‍ ബെസ്റ്റ് പ്ലയര്‍ ഓഫ് ദ ടൂര്‍ണമെന്റ് ട്രോഫി റിലാന്‍ യങ്ങ് ഷൂട്ടേഴ്‌സ് കടിയങ്ങാട് പാലം കരസ്ഥമാക്കി. ലിതില്‍ വിജയന്‍ മെമ്മോറിയല്‍ ബെസ്റ്റ് ഗോളിക്കുള്ള ട്രോഫി ഫാസില്‍ എഫ്സ്സി വിന്നേഴ്‌സ് ഊരത്ത് കരസ്ഥമാക്കി.

അശോകന്‍ കെ എം മെമ്മോറിയല്‍ ബെസ്റ്റ് റഫറികുള്ള ട്രോഫി ഫാരിസ് കടിയങ്ങാട് പാലം കരസ്ഥമാക്കി സത്യന്‍ കടിയങ്ങാട്, എന്‍.പി വിജയന്‍, കെ.വി രാഘവന്‍, രാജന്‍ കെ പുതിയേടത്ത്, ഇ.ടി രഘു, അരുണ്‍ കിഴക്കയില്‍, കെ.എം ശ്രീനാഥ് എന്നിവര്‍ സംസാരിച്ചു.

പി.കെ രാഗേഷ്, കെ.കെ വിനോദന്‍, ഇ.ടി സരീഷ്, വി .കെ ഗീത, ട സുനന്ദ്, അരുണ്‍ പെരുമന, ഇബ്രാഹീം പുതുശ്ശേരി, ഇ.ടി രവീന്ദ്രന്‍, ജിഷ്ണു, രാജേഷ്, ലിജേഷ് ഗോവിന്ദ്, സതീഷന്‍, രവിഗേഷ്, ടി.കെ ലിനീഷ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/20509/the-youth-congress-mahima-unit-organized-the-under-18-fives-football-tournament)