---
title: "കണയമ്പത്ത് ഫാമിലി കുടുംബ സംഗമം നാളെ പേരാമ്പ്രയില്‍ "
english_title: "Kanayampath family reunion tomorrow at Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/205091/kanayampath-family-reunion-tomorrow-at-perambra"
published_at: "2024-05-13T21:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66424066067a7_1_pathra.jpg"
keywords: []
---

# കണയമ്പത്ത് ഫാമിലി കുടുംബ സംഗമം നാളെ പേരാമ്പ്രയില്‍ 

> **Lead Summary:** ** പേരാമ്പ്ര :** നൂറ്റാണ്ടുകളുടെ ചരിത്രവും പാരമ്പര്യവുമുള്ളതും പ്രദേശത്ത് നൈനികതയുടെ പ്രതാപവും നിലനിര്‍ത്തിയ കണയമ്പത്ത് ഫാമിലി കുടുംബ സംഗമം നാളെ പേരാമ്പ്ര ടൗണ്‍ ഹാളില്‍ ഒരുക്കിയ അമാനത്ത് ഹാജി നഗറില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.

## Article Content

** പേരാമ്പ്ര :** നൂറ്റാണ്ടുകളുടെ ചരിത്രവും പാരമ്പര്യവുമുള്ളതും പ്രദേശത്ത് നൈനികതയുടെ പ്രതാപവും നിലനിര്‍ത്തിയ കണയമ്പത്ത് ഫാമിലി കുടുംബ സംഗമം നാളെ പേരാമ്പ്ര ടൗണ്‍ ഹാളില്‍ ഒരുക്കിയ അമാനത്ത് ഹാജി നഗറില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.

കിഴക്കന്‍ പേരാമ്പ്രയില്‍ നിന്ന് ഉത്ഭവിച്ച് ജില്ലക്കകത്തും പുറത്തുമായി വ്യാപിച്ചു കിടക്കുന്നതും നാല്പതിനായിരത്തോളം അംഗങ്ങളുള്ളതുമായ കുടുംബമാണ് കണയമ്പത്ത് കുടുംബം. പരസ്പരം അറിയാത്ത കുടുംബാംഗങ്ങള്‍ തമ്മില്‍ ഒത്തുചേരുകയും ബന്ധങ്ങള്‍ അറിയുകയും ചെയ്യുകയാണ് കുടുംബ സംഗമത്തിന്റെ ലക്ഷ്യം.

നിലവില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന കണയമ്പത്ത് കുടുംബം നടത്തുന്ന മൂന്നാമത്തെ കുടുംബ സംഗമമാണ് നാളെ നടക്കുന്നത്. സമൂഹത്തിന്റെ വ്യത്യസ്ത മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഒരു കുടുംബത്തിന്റെ ബാനറിലുള്ള ഒത്തുചേരലാവും ഈ കുടുംബ സംഗമം.

നാളെ കാലത്ത് 8.30 ന് ആരംഭിക്കുന്ന കുടുംബ സംഗമം മുന്‍ പേരാമ്പ്ര എംഎല്‍എ കെ.കുഞ്ഞമ്മദ് ഉദ്ഘാടനം ചെയ്യും. നടുക്കണ്ടി മൂസ അധ്യക്ഷത വഹിക്കും. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  വി.കെ.പ്രമോദ്, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ്  സുരേഷ് ബാബു കൈലാസ്, ഡോ. പി. കുഞ്ഞിമൊയ്തീന്‍, വി.കെ. മൊയ്തു, ബി.എം മുഹമ്മദ് തുടങ്ങിയവര്‍ പങ്കെടുക്കും.

വൈകിട്ട് 4-ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.പി. അഹമ്മദ് ഉദ്ഘാടനം ചെയ്യും. ഭാരതിയാര്‍ യൂണിവേഴ്സിറ്റി സിന്‍ഡിക്കറ്റ് അംഗം ഡോ. റാഷിദ് ഗസാലി പ്രഭാഷണം നടത്തും. പഴയകാല പ്രവര്‍ത്തകര്‍, ഉന്നത വിജയികള്‍, മുന്‍ ഭാരവാഹികള്‍ എന്നിവരെ ആദരിക്കും. തുടര്‍ന്ന് കുടുംബാംഗങ്ങളുടെ കലാപരിപാടിയും ഗാന വിരുന്നും നടക്കും.

കണയമ്പത്ത് ഫാമിലി കമ്മിറ്റി രക്ഷാധികാരി കെ. കുഞ്ഞമ്മദ്, കമ്മിറ്റി പ്രസിഡന്റും സ്വാഗത സംഘം ജനറല്‍ കണ്‍വീനറുമായ മൂസ കോത്തമ്പ്ര, സ്വാഗത സംഘം ചെയര്‍മാന്‍ പി.സി. അബ്ദുല്‍ ഹമീദ്, കണയമ്പത്ത് ഫാമിലി കമ്മിറ്റി ജനറല്‍ സെക്രട്ടറി കെ.വി. കുഞ്ഞിമൊയ്തീന്‍, വൈസ് പ്രസിഡന്റ്  എം.കെ. മൊയ്തീന്‍ ഹാജി, ജോയിന്റ്  സെക്രട്ടറി കുന്നത്ത് അസീസ് എന്നിവര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/205091/kanayampath-family-reunion-tomorrow-at-perambra)