---
title: "റിഥം നാടകോത്സവം ഇന്ന് മേപ്പയ്യൂരില്‍ "
english_title: "Rhythm drama festival today in Mepayyur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/205158/rhythm-drama-festival-today-in-mepayyur"
published_at: "2024-05-14T10:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6642f73d81f07_1_nadakam.JPG"
keywords: []
---

# റിഥം നാടകോത്സവം ഇന്ന് മേപ്പയ്യൂരില്‍ 

> **Lead Summary:** **മേപ്പയ്യൂര്‍:** റിഥം നാടകോത്സവം ഇന്ന് വൈകിട്ട് 6.30 മുതല്‍ മേപ്പയ്യൂരില്‍ നടക്കും. കലാകാരന്മാരുടെ സാംസ്‌കാരിക കൂട്ടായ്മയായ റിഥത്തിന്റെ നേതൃത്വത്തിലാണ് നാടകോത്സവം നടക്കുന്നത്. സ്‌കൂള്‍ യുവജനോത്സവത്തിലെ മികച്ച മൂന്ന് നാടകങ്ങളാണ് വേദിയിലെത്തുക.

## Article Content

**മേപ്പയ്യൂര്‍:** റിഥം നാടകോത്സവം ഇന്ന് വൈകിട്ട് 6.30 മുതല്‍ മേപ്പയ്യൂരില്‍ നടക്കും. കലാകാരന്മാരുടെ സാംസ്‌കാരിക കൂട്ടായ്മയായ റിഥത്തിന്റെ നേതൃത്വത്തിലാണ് നാടകോത്സവം നടക്കുന്നത്. സ്‌കൂള്‍ യുവജനോത്സവത്തിലെ മികച്ച മൂന്ന് നാടകങ്ങളാണ് വേദിയിലെത്തുക.

മഹേഷ് ചെക്കോട്ടി രചനയും സംവിധാനവും നിര്‍വ്വഹിച്ച് പേരാമ്പ്ര ഗവ. യുപി സ്‌കൂളിലെ കുട്ടികള്‍ അവതരിപ്പിക്കുന്ന ഏകനായ നായ, ശിവദാസ് പൊയില്‍കാവ് രചനയും സംവിധാനവും നിര്‍വ്വഹിച്ച തിരുവങ്ങൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ ഓസ്‌കാര്‍ പുരുഷു, എമില്‍ മാധവി രചനയും പി.എസ്. നിവേദ് സംവിധാനവും നിര്‍വ്വഹിച്ച കോക്കല്ലൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അവതരിപ്പിക്കുന്ന കുമരു എന്നിവയാണ് വേദിയില്‍ എത്തുന്നത്.

മേപ്പയ്യൂര്‍ ബാലന്‍ ചെയര്‍മാനും ബൈജു മേപ്പയ്യൂര്‍ ജനറല്‍ കണ്‍വീനറുമായ സംഘാടക സമിതിയാണ് നാടകോത്സവത്തിന് നേതൃത്വം നല്‍കുന്നത്. വൈകീട്ട് 6.30 ന് നാടകോത്സവം ആരംഭിക്കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/205158/rhythm-drama-festival-today-in-mepayyur)