---
title: "കുടുംബശ്രീ വാര്‍ഷികാഘോഷം സംഘടിപ്പിച്ചു"
english_title: "Kudumbashree organized the anniversary celebration"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/205174/kudumbashree-organized-the-anniversary-celebration"
published_at: "2024-05-14T12:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66430de2d3370_1_kss.jpg"
keywords: []
---

# കുടുംബശ്രീ വാര്‍ഷികാഘോഷം സംഘടിപ്പിച്ചു

> **Lead Summary:** ** പേരാമ്പ്ര**: കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് പത്തൊമ്പതാം വാര്‍ഡ് കുടുംബശ്രീ വാര്‍ഷികാഘോഷം വിവിധ കലാപരിപാടികളോടെ പെരവച്ചേരിയില്‍ സംഘടിപ്പിച്ചു.

## Article Content

** പേരാമ്പ്ര**: കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് പത്തൊമ്പതാം വാര്‍ഡ് കുടുംബശ്രീ വാര്‍ഷികാഘോഷം വിവിധ കലാപരിപാടികളോടെ പെരവച്ചേരിയില്‍ സംഘടിപ്പിച്ചു.

ആഘോഷത്തിന്റെ ഭാഗമായി കോട്ടൂര്‍ ബസ്സ് സ്റ്റോപ്പിനടുത്ത് നിന്ന് ആരംഭിച്ച ഘോഷയാത്ര പെരവച്ചേരിയില്‍ സമാപിച്ചതോടെ ആഘോഷ പരിപാടികള്‍ക്ക് തുടക്കമായി.

കുടുംബശ്രീ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വിവിധ കലാപരിപാടികള്‍ നടത്തി. പരിപാടിയുടെ ഉദ്ഘാടനം കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  സി.എച്ച് സുരേഷ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗം കെ.പി മനോഹരന്‍ അധ്യക്ഷത വഹിച്ചു.

കോട്ടൂര്‍ പഞ്ചായത്ത് സിഡിഎസ്സ് ചെയര്‍ പേഴ്‌സണ്‍ യു.എം ഷീന മുഖ്യ പ്രഭാഷണം നടത്തി. വാര്‍ഡ് എഡിഎസ്സ് ചെയര്‍പേഴ്‌സണ്‍ യു.ടി ബേബി, എഡിഎസ്സ് സെക്രട്ടറി പി.കെ സീന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

ഇ ഗോപിനാഥന്‍, സി. സുനില്‍, വി.കെ ഇസ്മയില്‍, ഇ ഗോവിന്ദന്‍ നമ്പീശന്‍, സി.ഡിഎസ്സ് അംഗം ഗില്‍ന ചാത്തോത്ത് തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/205174/kudumbashree-organized-the-anniversary-celebration)