---
title: "കണയമ്പത്ത് ഫാമിലി കുടുംബ സംഗമം"
english_title: "Kanayambhath Family Kudumba Sangamam"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/205281/kanayambhath-family-kudumba-sangamam"
published_at: "2024-05-14T22:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66439cf145620_1_kunjammath.jpg"
keywords: []
---

# കണയമ്പത്ത് ഫാമിലി കുടുംബ സംഗമം

> **Lead Summary:** ** പേരാമ്പ്ര :** ഒരു കുടുംബത്തിലെ താഴ്‌വഴികളിൽ പെട്ടവര്‍ ഒന്നിച്ച് ഒരിടത്ത് ഒത്തുചേര്‍ന്നപ്പോള്‍ അതൊരു മഹാ സംഗമമായി മാറി. നൂറ്റാണ്ടുകളുടെ ചരിത്രവും പാരമ്പര്യവുമുള്ളതും പ്രദേശത്ത് നൈനികതയുടെ പ്രതാപവും നിലനിര്‍ത്തിയ കണയമ്പത്ത് ഫാമിലിയുടെ കുടുംബ സംഗമമാണ് മഹാ സംഗമമായി മാറിയത്.

## Article Content

** പേരാമ്പ്ര :** ഒരു കുടുംബത്തിലെ താഴ്‌വഴികളിൽ പെട്ടവര്‍ ഒന്നിച്ച് ഒരിടത്ത് ഒത്തുചേര്‍ന്നപ്പോള്‍ അതൊരു മഹാ സംഗമമായി മാറി. നൂറ്റാണ്ടുകളുടെ ചരിത്രവും പാരമ്പര്യവുമുള്ളതും പ്രദേശത്ത് നൈനികതയുടെ പ്രതാപവും നിലനിര്‍ത്തിയ കണയമ്പത്ത് ഫാമിലിയുടെ കുടുംബ സംഗമമാണ് മഹാ സംഗമമായി മാറിയത്.

പേരാമ്പ്ര ടൗണ്‍ ഹാളില്‍ ഒരുക്കിയ അമാനത്ത് ഹാജി നഗറിലാണ് കുടുംബ സംഗമം ഒരുക്കിയത്. കിഴക്കന്‍ പേരാമ്പ്രയില്‍ നിന്ന് ഉത്ഭവിച്ച് ജില്ലക്കകത്തും പുറത്തുമായി വ്യാപിച്ചു കിടക്കുന്നതും നാല്പതിനായിരത്തോളം അംഗങ്ങളുള്ളതുമായ കുടുംബമാണ് കണയമ്പത്ത് കുടുംബം. പരസ്പരം അറിയാത്ത കുടുംബാംഗങ്ങള്‍ തമ്മില്‍ ഒത്തുചേരുകയും ബന്ധങ്ങള്‍ പുതുക്കുകയും ചെയ്തു.

സമൂഹത്തിന്റെ വ്യത്യസ്ത മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഇവിടെ ഒരു കുടുംബമായി സംഗമിച്ചു. കാലത്ത് 8.30 ന് മുതല്‍ ജില്ലക്കകത്തും പുറത്തുമുള്ള കണയമ്പത്ത് കുടുംബത്തിലെ അംഗങ്ങള്‍ എത്തിച്ചേര്‍ന്നു. ഇബ്രാഹിം മുസ്ല്യാര്‍ സലാലയുടെ പ്രാര്‍ത്ഥനയോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്.

മുന്‍ പേരാമ്പ്ര എംഎല്‍എയും കണയമ്പത്ത് ഫാമിലി കൗണ്‍സില്‍ രക്ഷാധികാരിയുമായ കെ. കുഞ്ഞമ്മദ് കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു. കണയമ്പത്ത് ഫാമിലി കൗണ്‍സില്‍ ട്രഷറര്‍ മൂസ്സ നടുക്കണ്ടി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ്  എം.കെ. മൊയ്തീന്‍ ഹാജി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

കണയമ്പത്ത് ഫാമിലി കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി കെ.സി. കുഞ്ഞി മൊയ്തീന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  വി.കെ.പ്രമോദ്, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ്  സുരേഷ് ബാബു കൈലാസ്, ഡോ. പി. കുഞ്ഞിമൊയ്തീന്‍, വി.കെ. മൊയ്തു പാറയുള്ളതില്‍, ബി.എം മുഹമ്മദ് , പൂളക്കണ്ടി കുഞ്ഞമ്മത്, കോത്തമ്പ്ര അലി, എന്‍.കെ. കുഞ്ഞബ്ദുളള, എം.പി. ഇബ്രാഹിം, ആര്‍.കെ. മുനീര്‍, പുത്തൂര്‍ മുഹമ്മദലി, സഫ മജീദ്, ബഷീര്‍ കറുത്തേടത്ത്, ചെറുവോട്ട് കുഞ്ഞമ്മത് , അഹമ്മദ് കിഴക്കേക്കര, കുരുവത്ത്കണ്ടി മുഹമ്മത്, കല്ലാട്ട് അമ്മത്, കിഴക്കേടുത്ത് ഇബ്രാഹിം, ചെറുവറ്റ മുഹമ്മത് , പി.പി. മജീദ്, പുത്തന്‍ പുരയില്‍, നടുവിലക്കണ്ടി അമാനത്ത്, റഷീദ് നെടുളി , പുറമണ്ണില്‍ മൊയ്തു , കൈപാന്‍കണ്ടി അമ്മത്, എ.പി. മുഹമ്മദ് അഷറഫ് വടകര, മജീദ് വി കെ പാറയുള്ളതില്‍, യൂസഫ് തയ്യുള്ളതില്‍, ചേറമ്പറ്റ മമ്മു എന്നിവര്‍ സംസാരിച്ചു. ചടങ്ങിന് ടി.എന്‍. റാഫി നന്ദിയും പറഞ്ഞു.

വൈകിട്ട് നടന്ന സാംസ്‌കാരിക സമ്മേളനം മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.പി.അഹമ്മദ് ഉദ്ഘാടനം ചെയ്തു.

കണയമ്പത്ത് ഫാമിലി കൗണ്‍സില്‍ പ്രസിഡന്റ്  മൂസ കോത്തമ്പ്ര അധ്യക്ഷത വഹിച്ചു. ഭാരതിയാര്‍ യൂണിവേഴ്സിറ്റി സിന്‍ഡിക്കറ്റ് അംഗം ഡോ. റാഷിദ് ഗസാലി പ്രഭാഷണം നടത്തി. പഴയകാല പ്രവര്‍ത്തകര്‍, ഉന്നത വിജയികള്‍, മുന്‍ ഭാരവാഹികള്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

സ്വാഗത സംഘം ചെയര്‍മാന്‍ അബ്ദുള്‍ ഹമീദ് പുന്നച്ചാലില്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ മുനീര്‍ എരവത്ത്, ഡോ: അബ്ദുസമദ് തച്ചോളി, അബ്ദുല്‍ ജലീല്‍ രയരോത്ത്, കുന്നത്ത് അസീസ്, കുരുവത്ത്കണ്ടി നാസര്‍, ചാലിക്കര അഹമ്മദ്കുട്ടി, എ .സി അബ്ദുള്‍ മജീദ് കുറ്റ്യാടി, അബ്ദുറബ് നിസ്താര്‍ വടകര, ഡോ: അബ്ദുല്‍ ഗഫൂര്‍, മസ്ഹൂദ് വയനാട്, വി.കെ. റഷീദ്, പനോളി കുഞ്ഞബ്ദുള്ള, വി.പി. അബ്ദുല്‍ മജീദ്, സി.വി. കുഞ്ഞമ്മത്, കുഞ്ഞസ്സന്‍ കിഴക്കേടത്ത്, ഷമീര്‍ ആവള, ടി.പി. മുനീര്‍ വാളൂര്‍, പി.സി. കുഞ്ഞമ്മത് , ടി.എന്‍. കുഞ്ഞമ്മദ് കുട്ടി, കെ.കെ. അഷ്‌റഫ്, റഷീദ് കണ്ണംകോട്ട്, പി.പി. മുഹമ്മത് റാഫി വടകര, വി.വി. മുസ്തഫ, റഷീദ് സി.കെ. വെള്ളമുണ്ട, തയ്യുള്ളതില്‍ യൂസഫ്, ചേറമ്പറ്റ മമ്മു, പൂളയുള്ളതില്‍ കുഞ്ഞബ്ദുള്ള വാളൂര്‍ എന്നിവര്‍ സംസാരിച്ചു.

ചടങ്ങിന് അമാനത്ത് തട്ടാം മുക്ക് നന്ദി പറഞ്ഞു. തുടര്‍ന്ന് കുടുംബാംഗങ്ങളുടെ കലാപരിപാടിയും ഗാന വിരുന്നും നടന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/205281/kanayambhath-family-kudumba-sangamam)