---
title: "പൂര്‍വ്വാധ്യാപക വിദ്യാര്‍ത്ഥി സംഗമം "
english_title: "`Ex-teacher student reunion at velam arambol"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/205340/ex-teacher-student-reunion-at-velam-arambol"
published_at: "2024-05-15T11:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664453e449c8e_1_kutti.jpg"
keywords: []
---

# പൂര്‍വ്വാധ്യാപക വിദ്യാര്‍ത്ഥി സംഗമം 

> **Lead Summary:** ** കുറ്റ്യാടി:** അഞ്ചു പതിറ്റാണ്ടുകളായി വേളം അരമ്പോല്‍ പ്രദേശത്തിന്റെ അക്ഷര വെളിച്ചമായി ജ്വലിച്ചു നില്‍ക്കുന്ന ഗവ. എല്‍പി സ്‌കൂള്‍ അരമ്പോല്‍ സുവര്‍ണ്ണ ജൂബിലിയോടനുബന്ധിച്ച് പൂര്‍വ വിദ്യാര്‍ത്ഥി പൂര്‍വാധ്യാപക സംഗമം 'ചവോക്ക്' സംഘടിപ്പിച്ചു.

## Article Content

** കുറ്റ്യാടി:** അഞ്ചു പതിറ്റാണ്ടുകളായി വേളം അരമ്പോല്‍ പ്രദേശത്തിന്റെ അക്ഷര വെളിച്ചമായി ജ്വലിച്ചു നില്‍ക്കുന്ന ഗവ. എല്‍പി സ്‌കൂള്‍ അരമ്പോല്‍ സുവര്‍ണ്ണ ജൂബിലിയോടനുബന്ധിച്ച് പൂര്‍വ വിദ്യാര്‍ത്ഥി പൂര്‍വാധ്യാപക സംഗമം 'ചവോക്ക്' സംഘടിപ്പിച്ചു.

  പൂര്‍വ്വാധ്യാപക സംഗമം പ്രധാനധ്യാപകന്‍ കുഞ്ഞബ്ദുള്ള തിരുവള്ളൂര്‍ ഉദ്ഘാടനം ചെയ്തു. ടി.എം റഫീഖ് അധ്യക്ഷത വഹിച്ചു. വിവിധ കാലയളവുകളില്‍ സ്‌കൂളില്‍ സേവനം ചെയ്ത പൂര്‍വ്വാധ്യാപകരെ ചടങ്ങില്‍ ആദരിച്ചു.

പൂര്‍വ്വ വിദ്യാര്‍ത്ഥികളും പൂര്‍വ്വാധ്യാപകരും തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെച്ചു. എ.കെ സമീര്‍ സ്വാഗതവും ഇ.കെ കുഞ്ഞബ്ദുള്ള നന്ദിയും പറഞ്ഞു.

തുടര്‍ന്ന് നടന്ന സാംസ്‌കാരിക സമ്മേളനം പ്രമുഖ സിനിമാ നാടക നടനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ മുഹമ്മദ് പേരാമ്പ്ര ഉദ്ഘാടനം ചെയ്തു. പി.കെ ഹമീദ് അധ്യക്ഷത വഹിച്ചു.

പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ സ്‌കൂളിന് നല്‍കുന്ന ഉപഹാരം ചടങ്ങില്‍ വച്ച് കൈമാറി. കെ.കെ പ്രധാനധ്യാപക സുഗത, പിടിഎ പ്രസിഡന്റ് റഷീദ് റഹ്‌മാനി എന്നിവര്‍ സ്വീകരിച്ചു.

കെ.സി മുജീബ് റഹ്‌മാന്‍ (ചെയര്‍മാന്‍, എസ് എം സി), സി.പി ഫാത്തിമ, എം.വി സലീം ഹാജി, വേണു, ഇ.എം മൊയ്തു, പ്രതീഷ് പുത്തൂര്‍, കെ.എം രാജീവന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. തുടര്‍ന്ന് പൂര്‍വ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച വൈവിധ്യമാര്‍ന്ന കലാവിരുന്ന്, ജാനു തമാശകള്‍ എന്നിവയും അരങ്ങേറി.

പുത്തൂര് മുഹമ്മദലി, കരീം മാങ്ങോട്ട്, റഷീദ് അരമ്പോല്‍, ഒതയോത്ത് സി മുഹമ്മദ്, എം.കെ കരീം, എന്‍.എം മുഹമ്മദ് എന്നിവര്‍ സംബന്ധിച്ചു.

മുഹമ്മദ് വെങ്ങച്ചേരി, എസ്.കെ ഷമീം, കെ അനീഷ്, എം.ടി മുഹമ്മദ് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. യു.കെ അസീസ് സ്വാഗതവും കെ സബീര്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/205340/ex-teacher-student-reunion-at-velam-arambol)