---
title: "ജുമാ മസ്ജിദ് കുടുംബ സംഗമവും മദ്രസത്തുല്‍ ഇഹ്‌സാന്‍ വാര്‍ഷികവും "
english_title: "Juma Masjid Family Reunion and Madrasatul Ihsan Anniversary"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/205402/juma-masjid-family-reunion-and-madrasatul-ihsan-anniversary"
published_at: "2024-05-15T16:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664492db6cd80_1_masjith.jpg"
keywords: []
---

# ജുമാ മസ്ജിദ് കുടുംബ സംഗമവും മദ്രസത്തുല്‍ ഇഹ്‌സാന്‍ വാര്‍ഷികവും 

> **Lead Summary:** **പേരാമ്പ്ര**: വെള്ളിയ്യൂര്‍ ജുമാ മസ്ജിദ് കുടുംബ സംഗമവും മദ്രസത്തുല്‍ ഇഹ്‌സാന്‍ വാര്‍ഷികവും ജമാഅത്തെ ഇസ്ലാമി അസി : അമീര്‍ എം.കെ മുഹമ്മദലി ഉദ്ഘാടനം ചെയ്തു. വെള്ളിയൂര്‍ ജുമാ മസ്ജിദ് കമ്മിറ്റി സെക്രട്ടറി കെ മുബീര്‍ അധ്യക്ഷത വഹിച്ചു.

## Article Content

**പേരാമ്പ്ര**: വെള്ളിയ്യൂര്‍ ജുമാ മസ്ജിദ് കുടുംബ സംഗമവും മദ്രസത്തുല്‍ ഇഹ്‌സാന്‍ വാര്‍ഷികവും ജമാഅത്തെ ഇസ്ലാമി അസി : അമീര്‍ എം.കെ മുഹമ്മദലി ഉദ്ഘാടനം ചെയ്തു. വെള്ളിയൂര്‍ ജുമാ മസ്ജിദ് കമ്മിറ്റി സെക്രട്ടറി കെ മുബീര്‍ അധ്യക്ഷത വഹിച്ചു.

മദ്രസത്തുല്‍ ഇഹ്‌സാന്‍ പ്രിന്‍സിപ്പല്‍ ടി.ടി അബ്ദുസ്സലാം വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജുമാ മസ്ജിദ് ഖത്തീബ് സഈദ് എലങ്കമല്‍ മുഖ്യപ്രഭാഷണം നടത്തി.

ചടങ്ങില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികളായ സിവില്‍ സര്‍വീസ് ജേതാവ് റാഷിദ് അലി നാഗത്ത്, അഡ്വക്കറ്റ് ഇര്‍ഫാന്‍, ഹിക്മ ടാലന്റ് സെര്‍ച്ച് എക്‌സാമില്‍ ടോപ്പറായ അല്‍ ഹാന്‍ ഹാമി, എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍, എല്‍എസ്എസ്, യുഎസ്എസ്, എന്‍എംഎംഎസ് സ്‌കോളര്‍ഷിപ്പ് നേടിയവര്‍ എന്നിവരെ അനുമോദിച്ചു.

പ്രസിഡണ്ട് എസ്.കെ അബ്ദുല്ലത്തീഫ്, ട്രഷറര്‍ ഡോ: കെ.വി അബു, അഷ്‌റഫ് കേളോത്ത്, ഹമീദ് കൊടക്കല്‍, ഇസ്മായില്‍ നൊച്ചാട് എന്നിവര്‍ സംസാരിച്ചു.

ആയിഷ നുസ്ഹ ഖിറാഅത്ത് നടത്തി. സി മുസ്തഫ സ്വാഗതവും എന്‍ അഹമ്മദ് മദീനി നന്ദിയും പറഞ്ഞു. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ കലാപരിപാടികള്‍ അരങ്ങേറി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/205402/juma-masjid-family-reunion-and-madrasatul-ihsan-anniversary)