---
title: "മന്ത്രി വി അബ്ദുറഹ്‌മാന്റെ പ്രൈവറ്റ് സെക്രട്ടറി പി. ജനാര്‍ദ്ദനന്‍ അന്തരിച്ചു "
english_title: "Minister V Abdu Rahman's private secretary P. Janardhan passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/205541/minister-v-abdu-rahmans-private-secretary-p-janardhan-passed-away"
published_at: "2024-05-16T11:25:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6645a1bc95a2a_1_asa.JPG"
keywords: []
---

# മന്ത്രി വി അബ്ദുറഹ്‌മാന്റെ പ്രൈവറ്റ് സെക്രട്ടറി പി. ജനാര്‍ദ്ദനന്‍ അന്തരിച്ചു 

> **Lead Summary:** **പേരാമ്പ്ര:** മന്ത്രി വി അബ്ദുറഹ്‌മാന്റെ പ്രൈവറ്റ് സെക്രട്ടറിയും ആക്റ്റ് തിരൂരിന്റെ ജനറല്‍ സെക്രട്ടറിയുമായ പി.ജനാര്‍ദ്ദനന്‍ (റിട്ടയേര്‍ഡ് ഡിസ്ട്രിക്ട് ഇന്‍ഷുറന്‍സ് ഓഫീസര്‍ കോഴിക്കോട്) അന്തരിച്ചു.

## Article Content

**പേരാമ്പ്ര:** മന്ത്രി വി അബ്ദുറഹ്‌മാന്റെ പ്രൈവറ്റ് സെക്രട്ടറിയും ആക്റ്റ് തിരൂരിന്റെ ജനറല്‍ സെക്രട്ടറിയുമായ പി.ജനാര്‍ദ്ദനന്‍ (റിട്ടയേര്‍ഡ് ഡിസ്ട്രിക്ട് ഇന്‍ഷുറന്‍സ് ഓഫീസര്‍ കോഴിക്കോട്) അന്തരിച്ചു.

സംസ്‌കാരം ഇന്ന് വൈകീട്ട് പേരാമ്പ്ര ആശാരിമുക്കിലുള്ള പാലോറമേല്‍ തറവാട് വീട്ടുവളപ്പില്‍.

ഭാര്യ: രാജി (പ്രധാനധ്യാപിക വെട്ടം എയുപി സ്‌കൂള്‍). മകള്‍: ഗായത്രി (ബാംഗ്ലൂര്‍). മരുമകന്‍: സുദീപ്ത് ഡേ (റായ്പൂര്‍).

സഹോദരങ്ങള്‍: ലീല, കെ.പി. ദിവാകരന്‍ (റിട്ട: ബിഎസ്എന്‍എല്‍), സുമതി (റിട്ട: അംഗനവാടി വര്‍ക്കര്‍), പി. ഹരിദാസന്‍ (റിട്ട: പഞ്ചാബ് നാഷണല്‍ ബാങ്ക്), പരേതനായ പി. സുകുമാരന്‍ നായര്‍ (റിട്ട: പേരാമ്പ്ര എച്ച്എസ്എസ്).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/205541/minister-v-abdu-rahmans-private-secretary-p-janardhan-passed-away)