---
title: "ഹസ്ത ചാരിറ്റബിള്‍ ട്രസ്റ്റ് ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു "
english_title: "Hastha Charitable Trust Office started functioning at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/205689/hastha-charitable-trust-office-started-functioning-at-perambra"
published_at: "2024-05-16T22:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66463b8fd2f49_1_hastha.JPG"
keywords: []
---

# ഹസ്ത ചാരിറ്റബിള്‍ ട്രസ്റ്റ് ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു 

> **Lead Summary:** **പേരാമ്പ്ര :** പേരാമ്പ്രയിലെ സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ, ജീവകാരുണ്യ രംഗത്തെ പുതിയ കൂട്ടായ്മയായ ഹസ്ത ചാരിറ്റബിള്‍ ട്രൂസ്റ്റിന്റെ ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു.

## Article Content

**പേരാമ്പ്ര :** പേരാമ്പ്രയിലെ സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ, ജീവകാരുണ്യ രംഗത്തെ പുതിയ കൂട്ടായ്മയായ ഹസ്ത ചാരിറ്റബിള്‍ ട്രൂസ്റ്റിന്റെ ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു.

മാനവിക വികസനം, സാമൂഹ്യ ശാക്തീകരണം, സാമൂഹ്യ നീതി, സാമൂഹ്യ സുരക്ഷ, ജീവകാരുണ്യം, പാലിയേറ്റിവ്, വിദ്യാഭ്യാസം, ബോധവത്കരണം, തൊഴില്‍, വിശപ്പ് രഹിത സമൂഹം, രാഷ്ട്രീയ അവബോധം, പരിശീലങ്ങള്‍, ശാക്തീകരണം, സംരഭക വികസനം, ആരോഗ്യം, ശുചിത്വം, പരിസ്ഥിതി, കല, സാംസ്‌കാരികം, കായികം, സാഹിത്യം, പ്രസിദ്ധീകരണം തുടങ്ങിയ മേഖലകളില്‍ സര്‍ഗാത്മകമായ ഇടപെടല്‍ ലക്ഷ്യം വെച്ചാണ് ഹസ്ത രൂപീകൃതമായത്.

പൈതോത്ത് റോഡ് ബൈപ്പാസ് ജംഗ്ഷനില്‍ ഹസ്ത ചെയര്‍മാന്‍ മുനീര്‍ എരവത്ത് ഓഫീസ് ഉദ്ഘാടനം ചെയ്തു. ബാബു ചാത്തോത്ത് അധ്യക്ഷത വഹിച്ചു.

ഒ.എം രാജന്‍, ആര്‍.പി രവീന്ദ്രന്‍, കെ.വി ശശികുമാര്‍, പി.ടി ഇബ്രാഹിം, വി.കെ രമേശന്‍, വി. ആലിസ് മാത്യു, ചിത്രാ അനില്‍, ദേവരാജ് കന്നാട്ടി, അശോകന്‍ മുതുകാട്, സജീവന്‍ കുഞ്ഞോത്ത് തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/205689/hastha-charitable-trust-office-started-functioning-at-perambra)