---
title: "സൗജന്യ അസ്ഥിസാന്ദ്രതാ ക്യാമ്പ് "
english_title: "Free Bone Density Camp at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/205963/free-bone-density-camp-at-perambra"
published_at: "2024-05-18T11:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66483e8954a10_1_camb.jpg"
keywords: []
---

# സൗജന്യ അസ്ഥിസാന്ദ്രതാ ക്യാമ്പ് 

> **Lead Summary:** **പേരാമ്പ്ര:** സൗജന്യ അസ്ഥിസാന്ദ്രതാ ക്യാമ്പ് സംഘടിപ്പിച്ചു. എല്ല് തേയ്മാനം, പൊട്ടല്‍, പൊടിയല്‍ എന്നിവ മനസ്സിലാക്കാനും അതിന് നേരത്തെ തന്നെ പരിഹാരമാര്‍ഗ്ഗങ്ങള്‍ കണ്ടെത്താനും അസ്ഥിസാന്ദ്രത പരിശോധന ക്യാമ്പ് ഐഎസ്‌ഐ വാര്‍ഷികദിനത്തില്‍ പേരാമ്പ്ര ചേനോളിറോഡിലുള്ള ഐഡിയല്‍ ഹോമിയോപ്പതിയില്‍ നടന്നു.

## Article Content

**പേരാമ്പ്ര:** സൗജന്യ അസ്ഥിസാന്ദ്രതാ ക്യാമ്പ് സംഘടിപ്പിച്ചു. എല്ല് തേയ്മാനം, പൊട്ടല്‍, പൊടിയല്‍ എന്നിവ മനസ്സിലാക്കാനും അതിന് നേരത്തെ തന്നെ പരിഹാരമാര്‍ഗ്ഗങ്ങള്‍ കണ്ടെത്താനും അസ്ഥിസാന്ദ്രത പരിശോധന ക്യാമ്പ് ഐഎസ്‌ഐ വാര്‍ഷികദിനത്തില്‍ പേരാമ്പ്ര ചേനോളിറോഡിലുള്ള ഐഡിയല്‍ ഹോമിയോപ്പതിയില്‍ നടന്നു.

ഫോര്‍ട്ട്‌സ് ഇന്ത്യയുമായി സഹകരിച്ച് നടത്തിയ ക്യാമ്പ് ഐഡിയല്‍ മാനേജിങ്ങ് ഡയറക്ടര്‍ ഡോ. ടി.കെ ഹരീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു.

നൂറുകണക്കിന് രോഗികള്‍ പങ്കെടുത്ത ക്യാമ്പില്‍ ഡോ. സജിന്‍ മായഞ്ചേരി, ഡോ. ഹരീന്ദ്രനാഥ് എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/205963/free-bone-density-camp-at-perambra)