---
title: "എംഎസ്എഫ് മേപ്പയ്യൂര്‍ പഞ്ചായത്ത് നേതൃ സംഗമം "
english_title: "MSF Mepayyur Panchayath Leaders Meeting"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/206012/msf-mepayyur-panchayath-leaders-meeting"
published_at: "2024-05-18T14:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66486a961b6fc_1_aaaa.JPG"
keywords: []
---

# എംഎസ്എഫ് മേപ്പയ്യൂര്‍ പഞ്ചായത്ത് നേതൃ സംഗമം 

> **Lead Summary:** **മേപ്പയ്യൂര്‍:** കേരളത്തിലെ പ്ലസ് വണ്‍ സീറ്റ്ക്ഷാമം പരിഹരിക്കാതെ ഇടത് സര്‍ക്കാര്‍ വിദ്യാര്‍ഥികളെ വഞ്ചിക്കുകയാണെന്ന് എംഎസ്എഫ് മേപ്പയ്യൂര്‍ പഞ്ചായത്ത് നേതൃ സംഗമം കുറ്റപ്പെടുത്തി.

## Article Content

**മേപ്പയ്യൂര്‍:** കേരളത്തിലെ പ്ലസ് വണ്‍ സീറ്റ്ക്ഷാമം പരിഹരിക്കാതെ ഇടത് സര്‍ക്കാര്‍ വിദ്യാര്‍ഥികളെ വഞ്ചിക്കുകയാണെന്ന് എംഎസ്എഫ് മേപ്പയ്യൂര്‍ പഞ്ചായത്ത് നേതൃ സംഗമം കുറ്റപ്പെടുത്തി.

പുതിയ ബാചുകള്‍ ഉടന്‍ അനുവദിച്ചു കൊണ്ട് സീറ്റ് പ്രതിസന്ധികള്‍ക്ക് സര്‍ക്കാര്‍ പരിഹാരം കാണണമെന്ന് യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

നേതൃ സംഗമം എംഎസ്എഫ് പേരാമ്പ്ര നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി എം.കെ ഫസലുറഹ്‌മാന്‍ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് ഷാദി അധ്യക്ഷത വഹിച്ചു.

പി.സി. സിനാന്‍, മുഹമ്മദ് റസല്‍, എ. അഫ്നാന്‍, ഫാജറു റഹ്‌മാന്‍, അസീല്‍ അലി, മുഹമ്മദ് റഈസ്, പി.കെ മുഹമ്മദ് നിഹാല്‍, പി.കെ മുഫീദ്, എന്‍.ടി.കെ സിനാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/206012/msf-mepayyur-panchayath-leaders-meeting)