---
title: "കുട്ടികളുടെ തിയ്യറ്റര്‍ പരിശീലന ക്യാമ്പ് മേപ്പയ്യൂരില്‍"
english_title: "Children's theater training camp at Mepayyur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/206015/childrens-theater-training-camp-at-mepayyur"
published_at: "2024-05-18T14:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664870eac24d2_1_ac.JPG"
keywords: []
---

# കുട്ടികളുടെ തിയ്യറ്റര്‍ പരിശീലന ക്യാമ്പ് മേപ്പയ്യൂരില്‍

> **Lead Summary:** ** മേപ്പയ്യൂര്‍: **സ്പന്ദനം ആര്‍ട്‌സ് പീടിക്കണ്ടിമുക്ക് മേപ്പയ്യൂരിന്റെ ആഭിമുഖ്യത്തില്‍ മെയ് 18, 19 തിയ്യതികളിലായി കുട്ടികള്‍ക്കുള്ള തിയേറ്റര്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. 9 വയസ്സുമുതല്‍ 14 വയസ്സുവരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് പ്രവേശനം.

## Article Content

** മേപ്പയ്യൂര്‍: **സ്പന്ദനം ആര്‍ട്‌സ് പീടിക്കണ്ടിമുക്ക് മേപ്പയ്യൂരിന്റെ ആഭിമുഖ്യത്തില്‍ മെയ് 18, 19 തിയ്യതികളിലായി കുട്ടികള്‍ക്കുള്ള തിയേറ്റര്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. 9 വയസ്സുമുതല്‍ 14 വയസ്സുവരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് പ്രവേശനം.

വേനല്‍ക്കാല സഹവാസ ക്യാമ്പ് ' പച്ചില ' യുടെ രണ്ടാമത് എഡിഷന്‍ ഇന്ന് കാലത്ത് 9 മണിക്ക് മേപ്പയൂര്‍ എല്‍.പി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.പി.ഗവാസ് ഉദ്ഘാടനം ചെയ്തു. പ്രശസ്ത സിനിമ നാടക പ്രവര്‍ത്തകരായ കെ.വി. വിജേഷ് കബനി സൈറ എന്നിവരാണ് ക്യാമ്പ് നയിക്കുന്നത്.

ചലച്ചിത്ര പ്രവര്‍ത്തകന്‍ അമല്‍ അഷീഷ്, ചിത്രകാരന്‍ രഘുനാഥ് എന്നിവര്‍ ക്യാമ്പില്‍ അതിഥി പരിശീലകരായെത്തും. തുടര്‍ച്ചയായി രണ്ടാമത്തെ വര്‍ഷമാണ് സ്പന്ദനം ക്യാമ്പ് സംഘടിപ്പിക്കുന്നത്.

കുട്ടികളുടെ ശാരീരിക മാനസിക ബൗദ്ധികവികാസത്തിന് ഉപകാരപ്രദമാകുന്ന വിധത്തില്‍ ശാസ്ത്രീയമായി സംഘടിപ്പിക്കപ്പെടുന്ന ക്യാമ്പില്‍ പ്രമുഖ ചലച്ചിത്ര നാടക സാംസ്‌കാരിക പ്രവര്‍ത്തകര്‍, കവികള്‍, കലാകാരന്‍മാര്‍ അതിഥികളായെത്തും.

ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 30 പേര്‍ക്ക് ക്യാമ്പില്‍ പങ്കെടുക്കാം. 500 രൂപ ഫീസ് നല്‍കി രജിസ്‌ട്രേഷന്‍ നടത്താം. Gpay No 9946451815 ഫോണ്‍:9048452758, 9946734040

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/206015/childrens-theater-training-camp-at-mepayyur)