---
title: "സൗര സബ്‌സിഡി പദ്ധതിയില്‍ സ്ഥാപിച്ച 3 കെഡബ്ല്യു പ്ലാന്റ് പേരാമ്പ്ര എംഎല്‍എ ടി.പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു"
english_title: "Perambra MLA TP Ramakrishnan inaugurated the 3KW plant set up under the solar subsidy scheme"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/20620/perambra-mla-tp-ramakrishnan-inaugurated-the-3kw-plant-set-up-under-the-solar-subsidy-scheme"
published_at: "2022-01-13T15:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61dffe344887b_0000 WATERMARK.jpg"
keywords: []
---

# സൗര സബ്‌സിഡി പദ്ധതിയില്‍ സ്ഥാപിച്ച 3 കെഡബ്ല്യു പ്ലാന്റ് പേരാമ്പ്ര എംഎല്‍എ ടി.പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു

> **Lead Summary:** ** പേരാമ്പ്ര:** വടകര സര്‍ക്കിള്‍ പരിധിയിലെ പേരാമ്പ്ര നിയോജക മണ്ഡലത്തില്‍ സൗര സബ്‌സിഡി പദ്ധതിയില്‍ സ്ഥാപിച്ച 3 കെഡബ്ല്യു പ്ലാന്റ് പേരാമ്പ്ര എംഎല്‍എ ടി.പി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

## Article Content

** പേരാമ്പ്ര:** വടകര സര്‍ക്കിള്‍ പരിധിയിലെ പേരാമ്പ്ര നിയോജക മണ്ഡലത്തില്‍ സൗര സബ്‌സിഡി പദ്ധതിയില്‍ സ്ഥാപിച്ച 3 കെഡബ്ല്യു പ്ലാന്റ് പേരാമ്പ്ര എംഎല്‍എ ടി.പി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

ബാലന്‍ മേച്ചേരികണ്ടി മീത്തലിന്റെ വീട്ടിലാണ് 3 കെഡബ്ല്യു പ്ലാന്റ് സ്ഥാപിച്ചത്. ബഹു. കൂത്താളി പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ബിന്ദു അധ്യക്ഷത വഹിച്ച ചടങ്ങില്‍ വടകര സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ പി.പി. മനോജന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

പരിപാടിയില്‍ നാദാപുരം ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ. മുഹമ്മദ് കണ്‍സ്യൂമറെ പൊന്നാട അണിയിച്ചു. കൂത്താളി പഞ്ചായത്ത് വൈ. പ്രസിഡന്റ് വി.എം. അനൂപ് കുമാര്‍, നാദാപുരം എക്‌സി. എഞ്ചിനീയര്‍ കെ. മുഹമ്മദ് എന്നിവര്‍ ആശംസ അര്‍പ്പിച്ച് സംസാരിച്ചു.

പേരാമ്പ്ര സബ് ഡിവിഷണല്‍ അസിസ്റ്റന്റ് എക്‌സികുട്ടീവ് എഞ്ചിനീയര്‍ എം.ടി. പങ്കജാക്ഷന്‍ സ്വാഗതം പറഞ്ഞ ചടങ്ങിന് പേരാമ്പ്ര സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ പി.കെ. സുരേന്ദ്രന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/20620/perambra-mla-tp-ramakrishnan-inaugurated-the-3kw-plant-set-up-under-the-solar-subsidy-scheme)