---
title: "പി.എം അവറാന്‍ഹാജി അനുസ്മരണവും ഹാജിമാര്‍ക്ക് യാത്രയയപ്പും "
english_title: "PM Avranhaji commemoration and farewell to pilgrims at meppayur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/206397/pm-avranhaji-commemoration-and-farewell-to-pilgrims-at-meppayur"
published_at: "2024-05-20T13:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664afed399c5e_1_muslim.JPG"
keywords: []
---

# പി.എം അവറാന്‍ഹാജി അനുസ്മരണവും ഹാജിമാര്‍ക്ക് യാത്രയയപ്പും 

> **Lead Summary:** ** മേപ്പയ്യൂര്‍: **തറമ്മല്‍ അങ്ങാടിയില്‍ മുസ്‌ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച പി.എം അവറാന്‍ ഹാജി അനുസ്മരണവും ഈ വര്‍ഷം പരിശുദ്ധ ഹജ്ജിന് അവസം ലഭിച്ചഹാജി മാര്‍ക്ക് ക്ലാസ്സും, യാത്രയയപ്പും നല്‍കി.

## Article Content

** മേപ്പയ്യൂര്‍: **തറമ്മല്‍ അങ്ങാടിയില്‍ മുസ്‌ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച പി.എം അവറാന്‍ ഹാജി അനുസ്മരണവും ഈ വര്‍ഷം പരിശുദ്ധ ഹജ്ജിന് അവസം ലഭിച്ചഹാജി മാര്‍ക്ക് ക്ലാസ്സും, യാത്രയയപ്പും നല്‍കി.

മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റ് ആര്‍.കെ മുനീര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റ് ഇ.കെ അഹമദ് മൗലവി അധ്യക്ഷത വഹിച്ചു.

തന്‍സീര്‍ ദാരിമി കാവുന്തറ ഹജ്ജ് സന്ദേശം നല്‍കി. പഞ്ചായത്ത് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി വി.വി.എം ബഷീര്‍ അനുസ്മരണ പ്രഭാഷണം നടത്തി.

അബ്ദുസ്സലാം തറമ്മല്‍, അമ്മത് പൊയിലങ്ങല്‍, ഇ.കെ ബഷീര്‍, ഇ.കെ കാസിം, സീനത്ത് വടക്കയില്‍, മര്‍വ്വ അരിക്കുളം, മെഹനാസ് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/206397/pm-avranhaji-commemoration-and-farewell-to-pilgrims-at-meppayur)