---
title: "പിഞ്ചുബാലികക്കു നേരെ ലൈംഗികപീഢനം: ഉള്ള്യേരി ഒറവില്‍ സ്വദേശി അറസ്റ്റില്‍ "
english_title: "Sexual harassment against a girl: Ullieri Oravil native arrested"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/20648/sexual-harassment-against-a-girl-ullieri-oravil-native-arrested"
published_at: "2022-01-13T18:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e028fc27b53_vvvv - Copy (3) - Copy copy.jpg"
keywords: []
---

# പിഞ്ചുബാലികക്കു നേരെ ലൈംഗികപീഢനം: ഉള്ള്യേരി ഒറവില്‍ സ്വദേശി അറസ്റ്റില്‍ 

> **Lead Summary:** ** പേരാമ്പ്ര: **ആറു വയസ്സുകാരിയെ ലൈംഗികമായി പീഢിപ്പിച്ച കേസില്‍ ഒറവില്‍ സ്വദേശിയെപേരാമ്പ്ര പോലീസ് അറസ്റ്റു ചെയ്തു.

## Article Content

** പേരാമ്പ്ര: **ആറു വയസ്സുകാരിയെ ലൈംഗികമായി പീഢിപ്പിച്ച കേസില്‍ ഒറവില്‍ സ്വദേശിയെപേരാമ്പ്ര പോലീസ് അറസ്റ്റു ചെയ്തു.

ഒറവില്‍ കാഞ്ഞിക്കാവ് സ്വദേശി ഊട്ടുപുരയില്‍ മോഹനനെയാണ് പേരാമ്പ്ര സി.ഐ സജീവ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

മറ്റൊരു സ്ഥലത്തുള്ള ബന്ധുവിന്റെ വിവാഹവീട്ടില്‍ വച്ചായിരുന്നു പീഢനം നടന്നത്. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പോലീസില്‍ പരാതി കൊടുക്കുകയായിരുന്നു.

ഇയാളെ കോഴിക്കോട് പോക്‌സോ കോടതിയില്‍ ഹാജരാക്കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/20648/sexual-harassment-against-a-girl-ullieri-oravil-native-arrested)