---
title: "ഈസ്റ്റ് പേരാമ്പ്രയില്‍ മുസ്ലിം ലീഗ് സമ്മേളനം സംഘടിപ്പിച്ച് ജി.സി.സി-കെ.എം.സി.സി"
english_title: "The GCC-KMCC organized a meeting of the Muslim League in East Perambalur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/20654/violation-of-kovid-norms-cpa-aziz-wants-case-against-cm"
published_at: "2022-01-13T19:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e031b31e460_vvvv - Copy (3) - Copy.JPG"
keywords: []
---

# ഈസ്റ്റ് പേരാമ്പ്രയില്‍ മുസ്ലിം ലീഗ് സമ്മേളനം സംഘടിപ്പിച്ച് ജി.സി.സി-കെ.എം.സി.സി

> **Lead Summary:** ** പേരാമ്പ്ര:** കിഴക്കന്‍ പേരാമ്പ്ര വിളയാട്ടു കണ്ടി മുക്കില്‍ മുസ്ലീം ലീഗ് പൊതുയോഗവും പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ച ആദ്യകാല ലീഗ് പ്രവര്‍ത്തകരെയും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ യൂത്ത് ലീഗ് ആക്ഷന്‍ ടീം അംഗങ്ങളെയും ആദരിച്ചു.

## Article Content

** പേരാമ്പ്ര:** കിഴക്കന്‍ പേരാമ്പ്ര വിളയാട്ടു കണ്ടി മുക്കില്‍ മുസ്ലീം ലീഗ് പൊതുയോഗവും പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ച ആദ്യകാല ലീഗ് പ്രവര്‍ത്തകരെയും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ യൂത്ത് ലീഗ് ആക്ഷന്‍ ടീം അംഗങ്ങളെയും ആദരിച്ചു.

ചടങ്ങ് മുസ്ലീം ലീഗ് ജില്ല സെക്രട്ടറി സി.പി.എ അസീസ് ഉദ്ഘാടനം ചെയ്തു.** **കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് കോഴിക്കോട് ബീച്ചില്‍ സി.പിഎമ്മിന്റെ ജില്ലാസമ്മേളന റാലിയില്‍ പങ്കെടുത്ത് പ്രസംഗിച്ചതിന് മുഖ്യമന്ത്രിക്കെതിരെ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ കേസെടുക്കണമെന്ന് അദ്ദേഹം പറഞ്ഞു.

പൊതു പരിപാടികള്‍ക്ക് നിലവില്‍ 150 പേര്‍ക്ക് മാത്രമേ അനുമതി ഉള്ളൂ എന്നിരിക്കെ മുവ്വായിരം പേരെ പങ്കെടുപ്പിച്ച് സമ്മേളനം നടത്തിയത് നിയമലംഘനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇബ്രാഹിം പാലാട്ടക്കര അധ്യക്ഷനായി.

അബ്ദുസ്സമദ് പൂക്കോട്ടൂര്‍ മുഖ്യ പ്രഭാഷണം നടത്തി. കോവിഡ് ആക്ഷന്‍ ടീം അംഗങ്ങളെയും, പഴയകാല പ്രവര്‍ത്തകരെയും, ഉന്നതവിജയികളെയും യോഗത്തില്‍ വെച്ചു ആദരിച്ചു.

മിസ്ഹബ് കീഴരിയൂര്‍, ആര്‍.കെ മുനീര്‍, കെ.റിസ്വാനഷെറിന്‍, ആവള ഹമീദ്, പി.ടി അഷ്റഫ, അബ്ദുള്ള ബൈത്തുല്‍ബര്‍ക്ക, കെ.ടി കുഞ്ഞമ്മദ്, ശിഹാബ് കന്നാട്ടി, പൂളക്കണ്ടി കുഞ്ഞമ്മദ്, സി.കെ ജറീ ഷ്, സിറാജ് കിഴക്കേടത്ത്, സറീന അബ്ദുല്‍ അസീസ്, കെ.ദില്‍ഷാദ്, വി.സി. മുനവ്വര്‍, വി.കെ റഷീദ്, വി.സി ഷംസു തുടങ്ങിയവര്‍ സംസാരിച്ചു.

മുഹമ്മദ് പൊറായില്‍ സ്വാഗതവും ടി.കെ സാദിഖ് നന്ദിയുംപറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/20654/violation-of-kovid-norms-cpa-aziz-wants-case-against-cm)