---
title: "കലാമുദ്ര സാഹിത്യപ്രതിഭ പുരസ്‌കാരത്തിന് സിനാഷ അര്‍ഹയായി"
english_title: "Sinasha was awarded the Kalamudra Sahithya Pratibha Award"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/206584/sinasha-was-awarded-the-kalamudra-sahithya-pratibha-award"
published_at: "2024-05-21T11:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664c33e085b04_1_sinasha.JPG"
keywords: []
---

# കലാമുദ്ര സാഹിത്യപ്രതിഭ പുരസ്‌കാരത്തിന് സിനാഷ അര്‍ഹയായി

> **Lead Summary:** ** പേരാമ്പ്ര**: മൂന്നാമത് കലാമുദ്ര സാഹിത്യപ്രതിഭ പുരസ്‌കാരം പ്രഖ്യാപിച്ചു.

## Article Content

** പേരാമ്പ്ര**: മൂന്നാമത് കലാമുദ്ര സാഹിത്യപ്രതിഭ പുരസ്‌കാരം പ്രഖ്യാപിച്ചു.

കുട്ടികള്‍ക്ക് വേണ്ടിയുള്ള കലാ-സാംസ്‌കാരിക മേഖലകളില്‍ ഇരുപത്തിയഞ്ച് വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കുന്ന കലാമുദ്ര പേരാമ്പ്രയുടെ ഈ വര്‍ഷത്തെ സാഹിത്യപ്രതിഭാ പുരസ്‌കാരത്തിന് കാസര്‍ക്കോട് ജില്ലയിലെ ബെല്ല ഈസ്റ്റ് ജി എച്ച് എസ് എസ്സില്‍ പ്ലസ് ടു ക്ലാസ് വിദ്യാര്‍ത്ഥിനിയായ സിനാഷ അര്‍ഹയായി.

സാഹിത്യ രചനയില്‍ നിരവധി അംഗീകാരങ്ങള്‍ നേടിയിട്ടുള്ള സിനാഷ വളര്‍ന്നുവരുന്ന എഴുത്തുകാരില്‍ ശ്രദ്ധേയയാണ്.

ശിവാനി കുനിശ്ശേരി (സെന്റ് പോള്‍സ് സെന്‍ട്രല്‍ സ്‌കൂള്‍ കൊടുവായൂര്‍, പാലക്കാട്), നന്ദകൃഷ്ണന്‍ (കൊച്ചിന്‍ റിഫൈനറി സ്‌കൂള്‍ കുഴിയറ, എറണാകുളം), ജാഹ്നവി സൈര (ജി എച്ച് എസ് എസ് നടുവണ്ണൂര്‍, കോഴിക്കോട്) എന്നിവര്‍ പ്രത്യേക ജൂറി പുരസ്‌കാരത്തിനും അര്‍ഹരായി.

ശിവദ കൂക്കര്‍ (വേലാശ്വരം ജി യു പി സ്‌കൂള്‍, കാസര്‍ക്കോട്), ദേവഗംഗ (ജി യു പി സ്‌കൂള്‍ പീലിക്കോട്, കാസര്‍ക്കോട്), അല്‍ഹ സീന്‍ (പൊമ്പ്ര എ യു പി സ്‌കൂള്‍, പാലക്കാട്), മിത്ര കിനാത്തില്‍ (എ യു പി സ്‌കൂള്‍ ഉള്ള്യേരി, കോഴിക്കോട്), ആരാധ്യ കൃഷ്ണ (ഗവ. വൊക്കഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ ചെറുകുന്ന്, കണ്ണൂര്‍), അചല്‍ തേജ് കൃഷ്ണ (വകയാട് ഹയര്‍ സെക്കന്ററി സ്‌കൂള്‍, കോഴിക്കോട്),

ഹസന്‍ മുക്താര്‍ ലബ്ബ (ജി എം എച്ച് എസ് എസ്, യൂണിവേഴ്സിറ്റി, മലപ്പുറം), ലുലു ഷഹീര്‍ (ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍ കുറ്റ്യാടി, കോഴിക്കോട്), നിരഞ്ജന (നൊച്ചാട് ഹയര്‍ സെക്കന്ററി സ്‌കൂള്‍, കോഴിക്കോട്), ശ്രേയ ശ്രീജിത് (ഹയര്‍ സെക്കന്ററി സ്‌കൂള്‍, പേരാമ്പ്ര, കോഴിക്കോട്), മീനാക്ഷി അനില്‍ (തിരുവങ്ങൂര്‍ എച്ച് എസ് എസ്, കോഴിക്കോട്), അഷ്ടമി (ജി വി എം എല്‍ എച് എസ് എസ് വണ്ടൂര്‍,മലപ്പുറം), ചന്ദന ചന്ദ്രന്‍ (ജി എച്ച് എസ് എസ്, കുറ്റ്യാടി, കോഴിക്കോട്) എന്നിവരാണ് കലാമുദ്രയുടെ രചന മത്സരങ്ങളിലെ മറ്റ് വിജയികള്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/206584/sinasha-was-awarded-the-kalamudra-sahithya-pratibha-award)