---
title: "മാപ്പിളപ്പാട്ട് പഠന ശില്‍പശാല മെയ് 29 ന് പേരാമ്പ്രയില്‍ "
english_title: "Mappilapat study workshop on 29 th May at Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/206589/mappilapat-study-workshop-on-29-th-may-at-perambra"
published_at: "2024-05-21T11:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664c39531553f_1_patt.JPG"
keywords: []
---

# മാപ്പിളപ്പാട്ട് പഠന ശില്‍പശാല മെയ് 29 ന് പേരാമ്പ്രയില്‍ 

> **Lead Summary:** **പേരാമ്പ്ര:** മാപ്പിളപ്പാട്ട് പഠനത്തിന് അവസരം ഒരുക്കുകയാണ് കേരളമാപ്പിള കലാ അക്കാദമി പേരാമ്പ്ര ചാപ്റ്റര്‍.

## Article Content

**പേരാമ്പ്ര:** മാപ്പിളപ്പാട്ട് പഠനത്തിന് അവസരം ഒരുക്കുകയാണ് കേരളമാപ്പിള കലാ അക്കാദമി പേരാമ്പ്ര ചാപ്റ്റര്‍.

മെയ് 29 ബുധനാഴ്ച രാവിലെ 9.30 മുതല്‍ വൈകുനേരം 4.30 വരെ പേരാമ്പ്ര അക്കാദമി ഓഫ് ആര്‍ട്ട്‌സ് ഓഡിറ്റോറിയത്തില്‍ വെച്ചാണ് ഏകദിന പഠന ശില്‍പശാല സംഘടിപ്പിക്കുന്നത്.

എല്‍.പി.യു.പി. ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി,കോളജ്, ജനറല്‍ തുടങ്ങി എല്ലാ വിഭാഗങ്ങളിലും താത്പര്യമുള്ളവര്‍ക്ക് പങ്കെടുക്കാം.

മാപ്പിളപ്പാട്ട് ചരിത്രം, ഇശല്‍, തനിമ നിയമങ്ങള്‍, ആലാപനം, കലോത്സവ ഗാനങ്ങള്‍, വിവിധ ശാഖകള്‍ തുടങ്ങി മാപ്പിളപ്പാട്ടിനെ കൂടുതല്‍ അറിയാനും പരിചയപ്പെടാനും വേണ്ടിയാണ് ഈ വേദി ഒരുക്കുന്നത്. 

കേരളത്തിലെ അറിയപ്പെടുന്ന രചയിതാക്കളും പരിശീലകരും ഗായകരും ക്ലാസ് നയിക്കും. താത്പര്യമുള്ളവര്‍ മെയ് 25 നുള്ളില്‍ രജിസ്റ്റര്‍ ചെയ്യണം.

പങ്കെടുക്കുന്നവര്‍ക്ക് ഭക്ഷണം, ഉള്‍പ്പെടെ മറ്റ് സൗകര്യങ്ങള്‍ നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും ക്യാമ്പ് ഡയറക്ടര്‍ വി.എം. അഷറഫ് 9447890701, 9846195772

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/206589/mappilapat-study-workshop-on-29-th-may-at-perambra)