---
title: "മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തിയുമായി ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് "
english_title: "Chakkittapara village panchayath with pre-monsoon cleaning work"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/206610/chakkittapara-village-panchayath-with-pre-monsoon-cleaning-work"
published_at: "2024-05-21T12:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664c4a617e2b3_1_sunil.JPG"
keywords: []
---

# മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തിയുമായി ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് 

> **Lead Summary:** **ചക്കിട്ടപാറ: **ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് മഴക്കാല പൂര്‍വ്വ ശുചീകരണത്തിന്റെ ഭാഗമായി പഞ്ചായത്തിലെ എല്ലാ ടൗണുകളും ശുചികരിച്ചു.

## Article Content

**ചക്കിട്ടപാറ: **ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് മഴക്കാല പൂര്‍വ്വ ശുചീകരണത്തിന്റെ ഭാഗമായി പഞ്ചായത്തിലെ എല്ലാ ടൗണുകളും ശുചികരിച്ചു.

പഞ്ചായത്ത് തല ഉദ്ഘാടനം ചക്കിട്ടപാറയില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ നിര്‍വ്വഹിച്ചു. ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇ.എം ശ്രീജിത്ത് അധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡന്റ്  ചിപ്പി മനോജ് സ്വാഗതം പറഞ്ഞു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സീനാബായ്, ജെഎച്ച്‌ഐ വി.പി ഉണ്ണികൃഷ്ണന്‍, വ്യാപാരി വ്യവസായി സമിതി പ്രസിഡന്റ് സ്‌കറിയ നന്ദലത്ത് എന്നിവര്‍ സംസാരിച്ചു.

ആരോഗ്യപ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, വ്യാപാരികള്‍ എന്നിവര്‍ ശുചീകരണ പ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/206610/chakkittapara-village-panchayath-with-pre-monsoon-cleaning-work)