---
title: "പേരാമ്പ്ര ഇടിഐ, ഐടിസി സ്ഥാപനങ്ങള്‍ക്ക് എല്‍ബിഎസ് അംഗീകാരം "
english_title: "LBS approval for Perambra ETI and ITC institutes"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/206640/lbs-approval-for-perambra-eti-and-itc-institutes"
published_at: "2024-05-21T14:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664c5f0a5a36e_1_award.JPG"
keywords: []
---

# പേരാമ്പ്ര ഇടിഐ, ഐടിസി സ്ഥാപനങ്ങള്‍ക്ക് എല്‍ബിഎസ് അംഗീകാരം 

> **Lead Summary:** **പേരാമ്പ്ര**: പേരാമ്പ്രയിലെ ഇടിഐ, ഐടിസി സ്ഥാപനത്തിന് എല്‍ബിഎസ് അംഗീകാരം ലഭിച്ചു.

## Article Content

**പേരാമ്പ്ര**: പേരാമ്പ്രയിലെ ഇടിഐ, ഐടിസി സ്ഥാപനത്തിന് എല്‍ബിഎസ് അംഗീകാരം ലഭിച്ചു.

കേരള ഗവണ്മെന്റ്  സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് അംഗീകാരത്തിനു പുറമെ എല്‍ബിഎസ് കേരളയുടെ സബ്ബ് സെന്ററായി പ്രവര്‍ത്തിക്കുന്നതിനുള്ള അംഗീകാരമാണ് പേരാമ്പ്ര ഇടിഐയ്ക്ക് ലഭിച്ചത്.

എല്‍ബിഎസ്സിന്റെ 130 ഓളം കോഴ്‌സുകള്‍ നടത്തുന്നതിനുള്ള അംഗീകാരമാണ് ഇപ്പോള്‍ ലഭിച്ചത്. തിരുവനന്തപുരം എല്‍ബിഎസ് സെന്ററില്‍ വെച്ച് നടന്ന ചടങ്ങില്‍ മന്ത്രി ആര്‍. ബിന്ദുവില്‍ നിന്നും പേരാമ്പ്ര ഇടിഐ ഡയറക്ടര്‍ കെ.കെ മുഹമ്മദ് റാഷിദ് അംഗീകാര പത്രം സ്വീകരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/206640/lbs-approval-for-perambra-eti-and-itc-institutes)