---
title: "മാളോല പ്രൊഡക്ഷന്‍സ്‌ന്റെ ബാനറില്‍ സിജി മാളോല നിര്‍മിച്ച് ജിന്റോ തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി"
english_title: "Produced by CG Malola under the banner of Malola Productions and directed by Jinto Thomas, the shooting of the film has been completed"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/206668/produced-by-cg-malola-under-the-banner-of-malola-productions-and-directed-by-jinto-thomas-the-shooting-of-the-film-has-been-completed"
published_at: "2024-05-21T15:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664c799159ec6_1_filim.JPG"
keywords: []
---

# മാളോല പ്രൊഡക്ഷന്‍സ്‌ന്റെ ബാനറില്‍ സിജി മാളോല നിര്‍മിച്ച് ജിന്റോ തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി

> **Lead Summary:** ** പേരാമ്പ്ര: **മാളോല പ്രൊഡക്ഷന്‍സ്‌ന്റെ ബാനറില്‍ സിജി മാളോല നിര്‍മിച്ച് ജിന്റോ തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി.

## Article Content

** പേരാമ്പ്ര: **മാളോല പ്രൊഡക്ഷന്‍സ്‌ന്റെ ബാനറില്‍ സിജി മാളോല നിര്‍മിച്ച് ജിന്റോ തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി.

വഴക്ക് എന്ന ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്‌കാരം നേടിയ തന്മയ സോളും, നിരവധി സിനിമകളില്‍ വില്ലന്‍ കഥാപാത്രങ്ങള്‍ ചെയ്ത ദിനീഷ്. പിയുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

വിഷ്ണു കെ മോഹനാണ് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. നിഷ സാരഗ്, ജിയോ ബേബി, കബനി സൈറ, പ്രദീപ് ബാലന്‍, പോള്‍ ഡി ജോസഫ് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.

കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളിലാണ് ഷൂട്ടിംഗ് പൂര്‍ത്തീകരിച്ചത്. റെജി ജോസഫ് ഛായാഗ്രഹണവും പ്രഹ്ളാദ് പുത്തഞ്ചേരി എഡിറ്റിങ്ങും കൈകാര്യം ചെയ്യുന്നു.

അര്‍ജുന്‍ അമ്പയുടെ വരികള്‍ക്ക് സാന്റിയാണ് സംഗീതം ഒരുക്കുന്നത്. പ്രൊഡക്ഷന്‍ ഡിസൈനര്‍ സിജോ മാളോല, ആര്‍ട്ട് ബിജു ജോസഫ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അരുണ്‍ ടി ജോസഫ്, അസോസിയേറ്റ് ഡയറക്ടര്‍സ് ലിജിന്‍ കെ ഈപ്പന്‍, സിറാജ് പേരാമ്പ്ര. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/206668/produced-by-cg-malola-under-the-banner-of-malola-productions-and-directed-by-jinto-thomas-the-shooting-of-the-film-has-been-completed)