---
title: "മഴ പെയ്തപ്പോള്‍ ചെളിക്കുളമായി കൂത്താളി ഹൈസ്‌ക്കൂള്‍ റോഡ് "
english_title: "Koothali High School Road turned into a muddy puddle when it rained"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/206677/koothali-high-school-road-turned-into-a-muddy-puddle-when-it-rained"
published_at: "2024-05-21T16:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664c8439672d8_1_chali.JPG"
keywords: []
---

# മഴ പെയ്തപ്പോള്‍ ചെളിക്കുളമായി കൂത്താളി ഹൈസ്‌ക്കൂള്‍ റോഡ് 

> **Lead Summary:** **കൂത്താളി: **വേനല്‍ മഴ കനത്തതോടെ കൂത്താളി ടൗണ്‍ കൂത്താളി ഹൈസ്‌ക്കൂള്‍ റോഡ് ചെളിക്കുളമായി മാറി. ഗ്രാമപഞ്ചായത്തിലെ ഏറ്റവും പഴക്കം ചെന്നതും നിരന്തരം വാഹനങ്ങള്‍ കടന്നു പോവുന്നതുമായ റോഡുകളിലൊന്നാണ് ഇത്.

## Article Content

**കൂത്താളി: **വേനല്‍ മഴ കനത്തതോടെ കൂത്താളി ടൗണ്‍ കൂത്താളി ഹൈസ്‌ക്കൂള്‍ റോഡ് ചെളിക്കുളമായി മാറി. ഗ്രാമപഞ്ചായത്തിലെ ഏറ്റവും പഴക്കം ചെന്നതും നിരന്തരം വാഹനങ്ങള്‍ കടന്നു പോവുന്നതുമായ റോഡുകളിലൊന്നാണ് ഇത്.

ടാറിംഗ് തകര്‍ന്നതും തകര്‍ന്ന ഭാഗം ചെളിക്കുളമായി മാറുകയുമായിരുന്നു. റോഡിന്റെ തുടക്ക ഭാഗത്ത് ടാറിംഗും ഇരുവശവും കോണ്‍ക്രീറ്റ് പ്രവര്‍ത്തിയും നടന്നിട്ടുണ്ട്. തുടര്‍ന്നുള്ള ഭാഗമാണ് പൊട്ടി പൊളിഞ്ഞ് കിടക്കുന്നത്. കാല്‍ നടയാത്ര പോലും ദുഷ്‌ക്കരമായ അവസ്ഥയിലാണ് ഇവിടെ റോഡുള്ളത്.

മഴക്കാലത്ത് ഒഴുകിയെത്തുന്ന മഴവെളളം ഒഴുകിപോവാത്തതാണ് വെള്ളകെട്ടിനും റോഡ് തകരാനും കാരണമാവുന്നത്. റോഡിന്റെ വശങ്ങളിലെ ഓടകള്‍ വെള്ളമൊഴുകി പോവാന്‍ പര്യാപ്തമല്ല. ഇവിടെ റോഡ് ഉയര്‍ത്തുകയും ഓടകള്‍ വിപുലീകരിക്കുകയും ചെയ്യണമെന്ന ആവശ്യം ശക്തമാണ്.

വിദ്യാലയങ്ങള്‍ തുറക്കുന്നതോടെ ഈ റോഡിലൂടെ വാഹനങ്ങള്‍ വര്‍ദ്ധിക്കുകയും വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ കാല്‍നടയാത്രക്കാര്‍ക്ക് നടന്നു പോവാന്‍ പറ്റാത്ത സ്ഥിതിയുമാവും. ആദ്യകാലത്ത് വയല്‍ പ്രദേശമായിരുന്ന ഇവിടെ നികത്തിയതോടെ വെള്ളം ഒഴിഞ്ഞ് പോവാന്‍ കൂടുതല്‍ സമയമെടുക്കുന്നതും റോഡ് തകരാറിലാവാനുള്ള കാരണങ്ങളിലൊന്നാണ്.

തദ്ദേശ സ്ഥാപനങ്ങള്‍ തങ്ങളുടെ പരമിതിയില്‍ നിന്ന് ലഭ്യമാവുന്ന തുക ഉപയോഗിച്ച് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു. ദീര്‍ഘകാലത്തെ ആവശ്യം മുന്നില്‍ കണ്ട് അതിനനുസരിച്ച് പദ്ധതികള്‍ വിഭാവനം ചെയ്യണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/206677/koothali-high-school-road-turned-into-a-muddy-puddle-when-it-rained)