---
title: "ആട്ടവും പാട്ടും മേളവുമായി 'പച്ചില ' തിയേറ്റര്‍ ക്യാമ്പ് രണ്ടാമത് എഡിഷന്‍ "
english_title: "'Pachila' theater camp with dance, song and mela is the second edition"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/206681/pachila-theater-camp-with-dance-song-and-mela-is-the-second-edition"
published_at: "2024-05-21T17:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664c887af1a9d_1_pachila.JPG"
keywords: []
---

# ആട്ടവും പാട്ടും മേളവുമായി 'പച്ചില ' തിയേറ്റര്‍ ക്യാമ്പ് രണ്ടാമത് എഡിഷന്‍ 

> **Lead Summary:** **മേപ്പയ്യൂര്‍: **ആട്ടവും പാട്ടും കളികളും കഥയും നാടകവും കാര്‍ട്ടൂണുമൊക്കെയായി 'പച്ചില 'കുട്ടികളുടെ തിയേറ്റര്‍ ക്യാമ്പിന്റെ ഒന്നാം ദിനം.

## Article Content

**മേപ്പയ്യൂര്‍: **ആട്ടവും പാട്ടും കളികളും കഥയും നാടകവും കാര്‍ട്ടൂണുമൊക്കെയായി 'പച്ചില 'കുട്ടികളുടെ തിയേറ്റര്‍ ക്യാമ്പിന്റെ ഒന്നാം ദിനം.

സ്പന്ദനം ആര്‍ട്‌സിന്റെ ആഭിമുഖ്യത്തില്‍ മേപ്പയ്യൂര്‍ എല്‍പി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ദ്വിദിന ക്യാമ്പ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്  അഡ്വ. പി. ഗവാസ് ഉദ്ഘാടനം ചെയ്തു. പി.കെ. പ്രിയേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു.

വിനീഷ് ആരാധ്യ, റിന്‍ജു രാജ് എടവന, പി.കെ. ഭബിതേഷ് എന്നിവര്‍ സംസാരിച്ചു. പ്രശസ്ത ചലച്ചിത്ര-നാടക പ്രവര്‍ത്തകനായ കെ.വി. വിജേഷാണ് ക്യാമ്പ് ഡയറക്ടര്‍. കബനി സൈറ, രഘുനാഥ് എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.

ഐ.എം. കലേഷ്, പ്രജീഷ് അമ്മാറത്ത് എന്നിവര്‍ അതിഥികളായെത്തി. കബനി സൈറ, വിജേഷ്, അമല്‍ അഷീഷ്, കെ. രഞ്ജിത് എന്നിവരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/206681/pachila-theater-camp-with-dance-song-and-mela-is-the-second-edition)