---
title: "യുഡിഎഫ് പഞ്ചായത്ത് ഓഫീസ് മാര്‍ച്ച് നടത്തി "
english_title: "UDF panchayath office held a march at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/206805/udf-panchayath-office-held-a-march-at-perambra"
published_at: "2024-05-22T11:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664d88bdacd9c_1_march.JPG"
keywords: []
---

# യുഡിഎഫ് പഞ്ചായത്ത് ഓഫീസ് മാര്‍ച്ച് നടത്തി 

> **Lead Summary:** **പേരാമ്പ്ര:** യുഡിഎഫ് പഞ്ചായത്ത് ഓഫീസ് മാര്‍ച്ച് നടത്തി. കാലവര്‍ഷമെത്തിയിട്ടും പകര്‍ച്ചവ്യാധിയും സാംക്രമിക രോഗങ്ങളും പടര്‍ന്നു പിടിക്കുമ്പോഴും ഒരു മുന്‍കരുതലുകളും സ്വീകരിക്കാത്ത പേരാമ്പ്ര ഗ്രാമപഞ്ചായത്ത് നടപടിക്കെതിരെ മാലിന്യ കെട്ടുകളുമായി യുഡിഎഫ് പ്രവര്‍ത്തകര്‍ പേരാമ്പ്ര ഗ്രാമപഞ്ചായത്തിലേക്കു മാര്‍ച്ച് നടത്തി.

## Article Content

**പേരാമ്പ്ര:** യുഡിഎഫ് പഞ്ചായത്ത് ഓഫീസ് മാര്‍ച്ച് നടത്തി. കാലവര്‍ഷമെത്തിയിട്ടും പകര്‍ച്ചവ്യാധിയും സാംക്രമിക രോഗങ്ങളും പടര്‍ന്നു പിടിക്കുമ്പോഴും ഒരു മുന്‍കരുതലുകളും സ്വീകരിക്കാത്ത പേരാമ്പ്ര ഗ്രാമപഞ്ചായത്ത് നടപടിക്കെതിരെ മാലിന്യ കെട്ടുകളുമായി യുഡിഎഫ് പ്രവര്‍ത്തകര്‍ പേരാമ്പ്ര ഗ്രാമപഞ്ചായത്തിലേക്കു മാര്‍ച്ച് നടത്തി.

മാലിന്യപ്രശ്‌നം പരിഹരിക്കുവാന്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല പേരാമ്പ്ര ഗ്രാമപഞ്ചായത്തില്‍ ഭരണസ്തംഭനമാണ്. അഴിമതിയും സ്വജനപക്ഷപാതവും മാത്രമാണ് ഗ്രാമപഞ്ചായത്തില്‍ നടക്കുന്നത് എന്നും യുഡിഎഫ് ആരോപിച്ചു.

സത്രീകള്‍ ഉള്‍പ്പെടെ നിരവധി പേര്‍ സമരത്തില്‍ അണിനിരന്നു. പഞ്ചായത്ത് ഓഫീസിന് സമീപം പേരാമ്പ്ര സി.ഐയുടെ നേതൃത്വത്തില്‍ പൊലീസ് സംഘം മാര്‍ച്ച് തടഞ്ഞു.

മാര്‍ച്ച് ജില്ലാ കോണ്‍ഗ്രസ്സ് കമ്മറ്റി പ്രസിഡണ്ട് അഡ്വ: കെ. പ്രവീണ്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. യുഡിഎഫ് ചെയര്‍മാന്‍ കെ.പി. റസാക്ക് അധ്യക്ഷത വഹിച്ചു.

സത്യന്‍ കടിയങ്ങാട്, രാജന്‍ മരുതേരി, പി.കെ. രാഗേഷ്, ഇഷാഹി, കെ.സി. രവീന്ദ്രന്‍, പി.എസ് സുനില്‍ കുമാര്‍, രേഷ്മ പൊയില്‍, സക്കീന ഗഫൂര്‍ എന്നിവര്‍ സംസാരിച്ചു.

കെ. ജാനു, സല്‍മ നന്മനക്കണ്ടി, റസ് മിന തങ്കേക്കണ്ടി, ടി.പി.മ ുഹമ്മദ്, ബാബു തത്തക്കാടന്‍, പുതുക്കുടി അബ്ദു റഹ്‌മാന്‍, രമേഷ് മഠത്തില്‍, സലീന ബഷീര്‍, ആര്‍.കെ. മുഹമ്മദ്, പി.കെ. റഹീം ആഫിസ്, വി.പി. സുരേഷ്, രാജശ്രീ പുതുക്കുടിക്കണ്ടി, കെ.പി. മായന്‍കുട്ടി, വി.കെ. രമേശന്‍, പി.വി. മൊയതി, ചന്ദ്രന്‍ പടിഞ്ഞാറക്കര, എന്‍. ഹരിദാസന്‍, ആര്‍.എം നിഷാദ് എന്നിവര്‍ നേതൃത്വം നല്‍കി.

യുഡിഎഫ് പ്രവര്‍ത്തര്‍ കൊണ്ടുവന്ന മാലിന്യങ്ങള്‍ അവര്‍ തന്നെ നീക്കം ചെയ്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/206805/udf-panchayath-office-held-a-march-at-perambra)