---
title: "റോഡിനു കുറുകേ വീണ വന്‍മരം പേരാമ്പ്ര അഗ്‌നിരക്ഷാ സേന മുറിച്ചുമാറ്റി "
english_title: "Perambra fire brigade cut the huge tree that fell across the road"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/206819/perambra-fire-brigade-cut-the-huge-tree-that-fell-across-the-road"
published_at: "2024-05-22T12:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664da138f0999_1_maram.jpg"
keywords: []
---

# റോഡിനു കുറുകേ വീണ വന്‍മരം പേരാമ്പ്ര അഗ്‌നിരക്ഷാ സേന മുറിച്ചുമാറ്റി 

> **Lead Summary:** **മുതുകാട് : **മുതുകാട് സീതപ്പാറ കോളനി റോഡില്‍ ഗതാഗതതടസ്സം സൃഷിടിച്ച് റോഡിനു കുറുകേ വീണ വന്‍മരം പേരാമ്പ്ര അഗ്‌നിരക്ഷാ സേന മുറിച്ചുമാറ്റി.

## Article Content

**മുതുകാട് : **മുതുകാട് സീതപ്പാറ കോളനി റോഡില്‍ ഗതാഗതതടസ്സം സൃഷിടിച്ച് റോഡിനു കുറുകേ വീണ വന്‍മരം പേരാമ്പ്ര അഗ്‌നിരക്ഷാ സേന മുറിച്ചുമാറ്റി.

മരം വീണ് കോളനിയിലേക്കുള്ള വൈദ്യുത ബന്ധവും തകരാറിലായിരുന്നു. പേരാമ്പ്രയില്‍ നിന്നും ഒരു യൂണിറ്റ് സ്ഥലത്തെത്തി മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.

ഫയര്‍ & റെസ്‌ക്യൂ ഓഫീസ്സര്‍മാരായ എ ഷിജിത്ത്, എം.ജി അശ്വിന്‍ ഗോവിന്ദ്, എം.കെ ജിഷാദ്, എം മനോജ്, വി വിനീത്, ഹോംഗാര്‍ഡ് എ.സി അജീഷ് എന്നിവര്‍ പങ്കാളികളായി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/206819/perambra-fire-brigade-cut-the-huge-tree-that-fell-across-the-road)