---
title: "എസ്എഫ്‌ഐ പേരാമ്പ്ര ഏരിയ പഠന ക്യാമ്പ് "
english_title: "SFI Perambra Area Study Camp"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/206894/sfi-perambra-area-study-camp"
published_at: "2024-05-22T17:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664dde323f419_1_padam.JPG"
keywords: []
---

# എസ്എഫ്‌ഐ പേരാമ്പ്ര ഏരിയ പഠന ക്യാമ്പ് 

> **Lead Summary:** **മുതുകാട് : **കെ.വി സുധീഷ് പഠന സ്‌കൂള്‍ എസ്എഫ്‌ഐ പേരാമ്പ്ര ഏരിയ പഠന ക്യാമ്പ് മുതുകാട് പ്ലാന്റേഷന്‍ സ്‌കൂളില്‍ വെച്ചു നടന്നു.

## Article Content

**മുതുകാട് : **കെ.വി സുധീഷ് പഠന സ്‌കൂള്‍ എസ്എഫ്‌ഐ പേരാമ്പ്ര ഏരിയ പഠന ക്യാമ്പ് മുതുകാട് പ്ലാന്റേഷന്‍ സ്‌കൂളില്‍ വെച്ചു നടന്നു.

എസ്എഫ്‌ഐ മുന്‍ സംസ്ഥാന സെക്രട്ടറി ടി.പി ബിനീഷ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ വിപ്ലവപാത എന്ന വിഷയത്തില്‍ ക്ലാസ്സ് കൈകാര്യം ചെയ്തു.

മാധ്യമങ്ങളുടെ രാഷ്ട്രീയം എന്ന വിഷയത്തില്‍ എസ്എഫ്‌ഐ മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എസ്.കെ സജീഷ്, സംഘടനയും സംഘാടനവും എന്ന വിഷയത്തില്‍ ജില്ലാ പ്രസിഡന്റ്  പി താജുദ്ധീന്‍, ലിംഗ നീതിയുടെ രാഷ്ട്രീയം എന്ന വിഷയത്തില്‍ എസ്എഫ്‌ഐ മുന്‍ കേന്ദ്ര കമ്മിറ്റി അംഗം രഹന സബീന, സംഘടന വര്‍ഷാരംഭം മുതല്‍ തെരഞ്ഞെടുപ്പ് വരെ എന്ന വിഷയത്തില്‍ കേന്ദ്ര കമ്മിറ്റി അംഗം കെ.വി അനുരാഗ് എന്നിവര്‍ ക്ലാസ്സ് കൈകാര്യം ചെയ്തു.

ക്യാമ്പില്‍ സിഐടിയു പേരാമ്പ്ര ഏരിയ സെക്രട്ടറി കെ സുനില്‍, ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം.എം ജിജേഷ്, ബ്ലോക്ക് സെക്രട്ടറി അമര്‍ഷാഹി എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/206894/sfi-perambra-area-study-camp)