---
title: "മരം കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു"
english_title: "Traffic was blocked due to fallen trees at kayanna"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/207214/traffic-was-blocked-due-to-fallen-trees-at-kayanna"
published_at: "2024-05-24T09:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665034284af8a_1_maram3.jpg"
keywords: []
---

# മരം കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു

> **Lead Summary:** **പേരാമ്പ്ര : **മരം കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു. കായണ്ണ മരുതേരി കനാൽ റോഡിലാണ് വലിയ മരം വീണ് ഗതാഗതം തടസപ്പെട്ടത്.

## Article Content

**പേരാമ്പ്ര : **മരം കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു. കായണ്ണ മരുതേരി കനാൽ റോഡിലാണ് വലിയ മരം വീണ് ഗതാഗതം തടസപ്പെട്ടത്.

മഴയിലും കാറ്റിലും കടപുഴകി റോഡിന് കുറുകെ വീണ പൂമരം വിവരമറിയിച്ചതിനെ തുടര്‍ന്ന് പേരാമ്പ്ര അഗ്‌നിരക്ഷാനിലയത്തില്‍ നിന്നും സീനിയര്‍ ഫയര്‍ & റസ്‌ക്യു ഓഫീസര്‍ കെ. ബൈജുവിന്റെ നേതൃത്വത്തില്‍ സ്ഥലത്തെത്തിയ സേനാഗംങ്ങളും നാട്ടുകാരും ചേര്‍ന്ന് മുറിച്ച് മാറ്റി ഗതാഗതം പുനസ്ഥാപിച്ചു.

ഫയര്‍ & റസ്‌ക്യു ഓഫീസര്‍മാരായ കെ. ശ്രീകാന്ത്, എന്‍.എം ലതീഷ്, കെ.എന്‍ രതീഷ്, എം. മനോജ്, അജേഷ്, ഹോംഗാര്‍ഡ് ബാബു എന്നിവര്‍ പങ്കാളികളായി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/207214/traffic-was-blocked-due-to-fallen-trees-at-kayanna)