---
title: "ചങ്ങരോത്ത് ഗ്രാമ പഞ്ചായത്തിലെ മാണിക്കാം കണ്ടി കുന്നിയുള്ളതില്‍ താഴ റോഡ് നാടിന് സമര്‍പ്പിച്ചു"
english_title: "The road below Manikam Kandi hill in Changaroth Grama Panchayat has been handed over to Nadu"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/20730/the-road-below-manikam-kandi-hill-in-changaroth-grama-panchayat-has-been-handed-over-to-nadu"
published_at: "2022-01-14T11:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e110d5a1db8_0000 WATERMARK.jpg"
keywords: []
---

# ചങ്ങരോത്ത് ഗ്രാമ പഞ്ചായത്തിലെ മാണിക്കാം കണ്ടി കുന്നിയുള്ളതില്‍ താഴ റോഡ് നാടിന് സമര്‍പ്പിച്ചു

> **Lead Summary:** ** പേരാമ്പ്ര:** ചങ്ങരോത്ത് ഗ്രാമ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍ നവീകരിച്ച മാണിക്കാം കണ്ടി - കുന്നിയുള്ളതില്‍ താഴ റോഡ് നാടിന് സമര്‍പ്പിച്ചു. മുഖ്യമന്ത്രിയുടെ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 25 ലക്ഷം രൂപ ചെലവിലാണ് റോഡ് നവീകരിച്ചത്.

## Article Content

** പേരാമ്പ്ര:** ചങ്ങരോത്ത് ഗ്രാമ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍ നവീകരിച്ച മാണിക്കാം കണ്ടി - കുന്നിയുള്ളതില്‍ താഴ റോഡ് നാടിന് സമര്‍പ്പിച്ചു. മുഖ്യമന്ത്രിയുടെ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 25 ലക്ഷം രൂപ ചെലവിലാണ് റോഡ് നവീകരിച്ചത്.

വടക്കുമ്പാട് വഞ്ചിപ്പാറ റോഡിനെയും നിരത്തുകടവ് കൂനം പൊയില്‍ റോഡിനെയും തമ്മില്‍ ബന്ധിപ്പിക്കുന്നതാണ് ഈ റോഡ്. റോഡിന്റെ ഉദ്ഘാടനം പേരാമ്പ്ര എംഎല്‍എ ടി.പി. രാമകൃഷ്ണന്‍ നിര്‍വ്വഹിച്ചു. ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി അധ്യക്ഷത വഹിച്ചു.

ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.പി. റീന, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.കെ. വിനോദന്‍, ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പാളയാട്ട് ബഷീര്‍, ഗ്രാമ പഞ്ചായത്തംഗം എന്‍.പി. സത്യവതി, കെ.വി. കുഞ്ഞിക്കണ്ണന്‍, രഷിത രാജേഷ്, കെ.കെ. ഭാസ്‌ക്കരന്‍, എന്‍.ഇ. ചന്ദ്രന്‍, സി.കെ. നാരായണന്‍ എന്നിവര്‍ സംസാരിച്ചു. ഗ്രാമപഞ്ചായത്തംഗം എം. അരവിന്ദാക്ഷന്‍ സ്വാഗതം പറഞ്ഞ ചടങ്ങിന് സ്വാഗത സംഘം കണ്‍വീനര്‍ ഒ.വി. രജീഷ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/20730/the-road-below-manikam-kandi-hill-in-changaroth-grama-panchayat-has-been-handed-over-to-nadu)