---
title: "നൊച്ചാട് ഗ്രാമപഞ്ചായത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കി "
english_title: "In Nochad Gram Panchayath, preventive activities were formed"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/207304/in-nochad-gram-panchayath-preventive-activities-were-formed"
published_at: "2024-05-24T15:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665060fea8c1c_1_nochad.jpg"
keywords: []
---

# നൊച്ചാട് ഗ്രാമപഞ്ചായത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കി 

> **Lead Summary:** ** പേരാമ്പ്ര:** നൊച്ചാട് ഗ്രാമപഞ്ചായത്തിലെ ചില പ്രദേശങ്ങളില്‍, മഴക്കാലമായതോടെ മഞ്ഞപ്പിത്തം പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ജനപ്രതിനിധികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, അംഗനവാടി വര്‍ക്കര്‍മാര്‍ എന്നിവരുടെ സംയുക്ത യോഗം ചേര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കി.

## Article Content

** പേരാമ്പ്ര:** നൊച്ചാട് ഗ്രാമപഞ്ചായത്തിലെ ചില പ്രദേശങ്ങളില്‍, മഴക്കാലമായതോടെ മഞ്ഞപ്പിത്തം പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ജനപ്രതിനിധികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, അംഗനവാടി വര്‍ക്കര്‍മാര്‍ എന്നിവരുടെ സംയുക്ത യോഗം ചേര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കി.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ഷിജി കൊട്ടാരക്കല്‍ അധ്യക്ഷത വഹിച്ചു. നൊച്ചാട് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ: ഗ്രീഷ്മ പ്രിയ ക്ലാസ്സ് എടുത്തു.

ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ടി.എന്‍ ഷിജി പദ്ധതി വിശദീകരിച്ചു. നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.എന്‍ ശാരദ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ബിന്ദു അമ്പാളി, ഗ്രാമപഞ്ചായത്തംഗങ്ങളായ സിനില ചെറുവറ്റ, ടി.വി ഷിനി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി അനീഷ് അരവിന്ദ് എന്നിവര്‍ സംസാരിച്ചു.

ഗ്രാമപഞ്ചായത്തംഗം സുമേഷ് തിരുവോത്ത് സ്വാഗതവും, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ യോഗേഷ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/207304/in-nochad-gram-panchayath-preventive-activities-were-formed)