---
title: "കലാലയങ്ങളിലെ അക്രമരാഷ്ട്രീയം അവസാനിപ്പിക്കണം: കേരള വിദ്യാര്‍ഥി ജനത "
english_title: "Violence in colleges must end: Kerala student people"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/20741/violence-in-colleges-must-end-kerala-student-people"
published_at: "2022-01-14T12:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e1270685e8b_0000 WATERMARK.jpg"
keywords: []
---

# കലാലയങ്ങളിലെ അക്രമരാഷ്ട്രീയം അവസാനിപ്പിക്കണം: കേരള വിദ്യാര്‍ഥി ജനത 

> **Lead Summary:** **കോഴിക്കോട്: **കലാലയങ്ങളിലെ അക്രമരാഷ്ട്രീയം അവസാനിപ്പിക്കണമെന്ന് കേരള വിദ്യാര്‍ഥി ജനത. ഇടുക്കി സര്‍ക്കാര്‍ എന്‍ജിനീയറിങ് കൊളജില്‍ വിദ്യാര്‍ത്ഥി കുത്തേറ്റു മരിച്ച സംഭവം അപലപനീയമാണെന്നും കലാലയങ്ങളിലെ അക്രമരാഷ്ട്രീയം അവസാനിപ്പിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും കേരള വിദ്യാര്‍ത്ഥി ജനത കോഴിക്കോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

## Article Content

**കോഴിക്കോട്: **കലാലയങ്ങളിലെ അക്രമരാഷ്ട്രീയം അവസാനിപ്പിക്കണമെന്ന് കേരള വിദ്യാര്‍ഥി ജനത. ഇടുക്കി സര്‍ക്കാര്‍ എന്‍ജിനീയറിങ് കൊളജില്‍ വിദ്യാര്‍ത്ഥി കുത്തേറ്റു മരിച്ച സംഭവം അപലപനീയമാണെന്നും കലാലയങ്ങളിലെ അക്രമരാഷ്ട്രീയം അവസാനിപ്പിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും കേരള വിദ്യാര്‍ത്ഥി ജനത കോഴിക്കോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കുന്നതിന് കാംപസുകളെ ചോരക്കളമാക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്നും ഒരാള്‍ കൊല്ലപ്പെടുകയും മറ്റ് രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് മാരകമായി പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ സമഗ്രാന്വേഷണം വേണമെന്നും അവര്‍ പറഞ്ഞു.

കാംപസിനു പുറത്തുനിന്നെത്തിയവരാണ് അക്രമം നടത്തിയെന്ന വാര്‍ത്ത ഗൗരവതരമാണ്. സംഘര്‍ഷം സംസ്ഥാനത്തെ മറ്റ് കാംപസുകളിലേക്കും വ്യാപിക്കാതിരിക്കാന്‍ പൊലീസിന്റെ ഇടപെടലുകളുണ്ടാവണം.

ഇടുക്കി സംഭവത്തിന്റെ അക്രമത്തിലും കൊലപാതകത്തിലും മുമ്പിലെത്താന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പരസ്പരം മല്‍സരിക്കുകയാണെന്നും പ്രതികളെ ഉടന്‍ അറസ്റ്റുചെയ്ത് നിയമത്തിനു മുമ്പില്‍ കൊണ്ടുവരാന്‍ പൊലീസ് തയ്യാറാവണമെന്നും ജില്ലാ പ്രസിഡന്റ് എസ്.വി. ഹരി ദേവ്, ജില്ലാ സെക്രട്ടറി അരുണ്‍ നമ്പിയാട്ടില്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/20741/violence-in-colleges-must-end-kerala-student-people)