---
title: "സമ്പൂര്‍ണ വിള ഇന്‍ഷുറന്‍സ് നടപ്പാക്കാന്‍ പേരാമ്പ്ര ഗ്രാമപഞ്ചായത്ത് "
english_title: "Perambra Gram Panchayath to implement complete crop insurance"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/207490/perambra-gram-panchayath-to-implement-complete-crop-insurance"
published_at: "2024-05-25T13:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66519723c1e6d_1_premoth2.jpg"
keywords: []
---

# സമ്പൂര്‍ണ വിള ഇന്‍ഷുറന്‍സ് നടപ്പാക്കാന്‍ പേരാമ്പ്ര ഗ്രാമപഞ്ചായത്ത് 

> **Lead Summary:** **പേരാമ്പ്ര :** പേരാമ്പ്ര ഗ്രാമപഞ്ചായത്തിനു കീഴില്‍ കാറ്റിലും മഴയിലും വ്യാപകമായ കൃഷി നാശം സംഭവിച്ച സ്ഥലങ്ങള്‍ പഞ്ചായത്ത് ഭരണ സമിതി പ്രതിനിധികളും കൃഷിഭവന്‍ ജീവനക്കാരും ചേര്‍ന്ന് സന്ദര്‍ശിച്ചു.

## Article Content

**പേരാമ്പ്ര :** പേരാമ്പ്ര ഗ്രാമപഞ്ചായത്തിനു കീഴില്‍ കാറ്റിലും മഴയിലും വ്യാപകമായ കൃഷി നാശം സംഭവിച്ച സ്ഥലങ്ങള്‍ പഞ്ചായത്ത് ഭരണ സമിതി പ്രതിനിധികളും കൃഷിഭവന്‍ ജീവനക്കാരും ചേര്‍ന്ന് സന്ദര്‍ശിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  വി.കെ. പ്രമോദ്, വൈസ് പ്രസിഡന്റ്  കെ.എം. റീന, സ്ഥിരം സമിതി അധ്യക്ഷ ശ്രീലജ പുതിയെടുത്ത്, കൃഷി ഓഫീസര്‍ നിസാം അലി, അസിസ്റ്റന്റ് കൃഷി ഓഫീസര്‍ ഇ.ആര്‍ ജയേഷ്, കൃഷി അസിസ്റ്റന്റ് മാരായ ആര്‍ അഹല്‍ജിത്ത്, ടി.കെ രജിഷ്മ എന്നിവരടങ്ങുന്ന സംഘമാണ് സന്ദര്‍ശനം നടത്തിയത്.

കൃഷി നാശം മൂലമുണ്ടാകുന്ന വ്യാപകമായ നഷ്ടം ഒരു പരിധി വരെ പരിഹരിക്കാന്‍ പഞ്ചായത്തിലെ മുഴുവന്‍ കര്‍ഷകരെയും വിള ഇന്‍ഷുറന്‍സിന്റെ കീഴില്‍ കൊണ്ടുവരുമെന്നും അതിനായി ഒരു ക്യാമ്പ് സംഘടിപ്പിക്കുമെന്നും പ്രസിഡന്റ് വി.കെ. പ്രമോദ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/207490/perambra-gram-panchayath-to-implement-complete-crop-insurance)