---
title: "വോളിബോള്‍ കോച്ചിംഗ് ക്യാമ്പ് സമാപിച്ചു "
english_title: "The volleyball coaching camp has concluded at kadiyangad"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/207494/the-volleyball-coaching-camp-has-concluded-at-kadiyangad"
published_at: "2024-05-25T13:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66519b189b27c_1_boll.jpg"
keywords: []
---

# വോളിബോള്‍ കോച്ചിംഗ് ക്യാമ്പ് സമാപിച്ചു 

> **Lead Summary:** **കടിയങ്ങാട്: **ഇന്ദിരാഗാന്ധി കള്‍ച്ചറല്‍ സെന്റര്‍ (ഐസിസി) ചങ്ങരോത്ത് സംഘടിപ്പിച്ച ഒരാഴ്ച നീണ്ടു നിന്ന വോളി ബോള്‍ കോച്ചിങ് ക്യാമ്പ് സമാപിച്ചു.

## Article Content

**കടിയങ്ങാട്: **ഇന്ദിരാഗാന്ധി കള്‍ച്ചറല്‍ സെന്റര്‍ (ഐസിസി) ചങ്ങരോത്ത് സംഘടിപ്പിച്ച ഒരാഴ്ച നീണ്ടു നിന്ന വോളി ബോള്‍ കോച്ചിങ് ക്യാമ്പ് സമാപിച്ചു.

മുന്‍ ഇന്ത്യന്‍ വോളിബോള്‍ ടീം അംഗം റോയ് ജോസഫ് ഉദ്ഘാടനം ചെയ്തു. ഇന്ദിരാ ഗാന്ധി കള്‍ച്ചറല്‍ സെന്റര്‍ പ്രസിഡന്റ്  സി.എച്ച്. സനൂപ് അധ്യക്ഷത വഹിച്ചു.

ക്യാമ്പില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍ പരിശീലനം നല്‍ക്കുമെന്നും വോളി അക്കാദമി സ്ഥാപിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

എസ്. സുനന്ദ്, ഹരീന്ദ്രന്‍ വാഴയില്‍, എന്‍.എസ്. നിധീഷ്, മുല്ലപ്പള്ളി അശോകന്‍, ക്യാമ്പ് കൊച്ചു മാരായ വി.കെ. രാധാകൃഷ്ണന്‍, യു.കെ. വിജയന്‍ എന്നിവരും, എന്‍.കെ. അനൂപ്, പുഷ്പരാജന്‍, മുനീര്‍ പുനത്തില്‍, പി ശ്രീജിത്ത്, കെ ശ്രീനാഥ്, സി.കെ. സരിത്ത്, എന്‍.കെ. രാജീവന്‍, ശാന്ത വാഴയില്‍, മുല്ലപ്പള്ളി വിജയന്‍ എന്നിവര്‍ സംസാരിച്ചു.

ക്യാമ്പില്‍ പങ്കെടുത്ത മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഉപഹാരം കൈമാറി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/207494/the-volleyball-coaching-camp-has-concluded-at-kadiyangad)